cy520520 • 2025-10-28 08:52:39 • views 672
ഓരോ എപ്പിസോഡിലും തുടരൻ ഷോട്ടുകൾ (continuous shots) മാത്രം. ഇത്തരത്തിൽ പരമാവധി ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള 4 എപ്പിസോഡുകൾ. എന്നാൽ 60 മിനിറ്റുള്ള ഓരോ കണ്ടിന്യുവസ് ഷോട്ടിലൂടെയും പങ്കുവയ്ക്കുന്നതാകട്ടെ സമകാലിക പ്രശസ്തിയുള്ള ഒട്ടേറെ വിഷയങ്ങളും. നെറ്റ്ഫ്ലിക്സ് സീരീസായ അഡോളസെൻസ് (Adolescence) വ്യത്യസ്തമാകുന്നത് ഇങ്ങനെ പല രീതിയിലാണ്. സിനിമകളിൽ കട്ട് പറയാതെ ഒരൊറ്റ ഷോട്ടിലൂടെ മുന്നോട്ടു പോകുന്ന രീതി പ്രയോഗിച്ചു പ്രശസ്തനായ ബ്രിട്ടിഷ് സംവിധായകൻ ഫിലിപ് ബാരന്റീനിയാണ് അഡോളസെൻസിനു പിന്നിലും. 13 വയസ്സ് മാത്രം പ്രായമുള്ള ജെയ്മി മില്ലർ എന്ന കൗമാരക്കാരന്റെ കഥയാണു സീരീസിൽ ബാരന്റീനി ചിത്രീകരിച്ചിരിക്കുന്നത്. നാലു പേർ മാത്രമുള്ള അണുകുടുംബം. അച്ഛൻ എഡി മില്ലർ (സ്റ്റീഫൻ ഗ്രഹാം) പ്ലമിങ് തൊഴിലാളിയാണ്. അമ്മ മാൻഡ മില്ലർ ഗൃഹനാഥയും. സഹോദരി ലിസ മില്ലർ വിദ്യാർഥിനിയാണ്. മൂവരും 13 വയസ്സുകാരൻ ജെയ്മി മില്ലറിനെ (അവൻ കൂപ്പർ) ഹൃദയം കവിഞ്ഞു സ്നേഹിക്കുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ ആ വീട്ടിലേക്കു പൊലീസ് കയറി വരികയാണ്. ‘നിങ്ങൾ എന്താണു ചെയ്യുന്നതെന്ന തിരിച്ചറിവുണ്ടോ’ എന്ന അമ്മയുടെ ചോദ്യം പോലും വകവയ്ക്കാതെ പൊലീസ് English Summary:
Adolescence: Thriller on Netflix, Reveals the Dynamics of Family and Social Pressure |
|