കോഴിക്കോട് ∙ മരുന്നുവിപണിയെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ജീവനക്കാരുടെ തീരുമാനങ്ങളിലും ടെൻഡർ വ്യവസ്ഥകളിലും കേരള മെഡിക്കൽ സർവീസസ് കോർപറേഷന് നഷ്ടം കോടികൾ. അർബുദ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സെഫ്റ്റസിഡിം അവിബാക്ടം ഇൻജക്‌ഷൻ ഒരു വയലിന് 3205 രൂപയ്ക്ക് കെഎംഎസ്‌സിഎൽ സംഭരിക്കുമ്പോൾ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അതേ മരുന്നു വാങ്ങുന്നത് 475 രൂപയ്ക്ക്. തൊട്ടടുത്തുള്ള എസ്എടി പേയിങ് കൗണ്ടറിൽ ഇതിന്റെ വില 600 രൂപ. 8681 വയൽ മരുന്നു സംഭരിക്കുന്ന കെഎംഎസ്‌സിഎല്ലിന് ഒറ്റ ഇടപാടിൽ ശരാശരി നഷ്ടം 2.30 കോടി രൂപ.
- Also Read 32% മരണങ്ങളും ഹൃദ്രോഗം മൂലം; 10 വർഷം മുൻപ് 1.4% ആയിരുന്ന രോഗസാധ്യത ഇപ്പോൾ 19.9%
ഉയർന്ന വിലയ്ക്ക് ഇൻസുലിൻ സംഭരിക്കുന്നതിലൂടെ 17 കോടിയുടെ നഷ്ടം പുറത്തു വന്നതിനു പിന്നാലെയാണ് മറ്റ് മരുന്നുകളുടെ സംഭരണത്തിലും കോടികളുടെ ദുർവ്യയം കെഎംഎസ്‌സിഎല്ലിൽ നടക്കുന്നതിന്റെ വിവരങ്ങൾ പുറത്തു വരുന്നത്. കെഎംഎസ്‌സിഎൽ ജീവനക്കാരുടെ പരിചയക്കുറവും മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ തുടങ്ങി താക്കോൽ സ്ഥാനങ്ങളിൽ ഇടയ്ക്കിടെ വരുത്തുന്ന മാറ്റങ്ങളുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബറിൽ ക്ഷണിച്ച ടെൻഡറിലാണ് 3205 രൂപയ്ക്ക് അവിബാക്ടം ഇൻജക്‌ഷൻ സംഭരിക്കാൻ കെഎംഎസ്‌സിഎൽ ഫൈസർ കമ്പനിയുമായി കരാർ ഒപ്പിട്ടത്. മാലിക് ലൈഫ് സയൻസ് എന്ന മറ്റൊരു കമ്പനി 270 രൂപയ്ക്ക് നൽകാമെന്ന് അതേ ടെൻഡറിൽ ബിഡ് നൽകിയിരുന്നു. മൂന്നു വർഷത്തെ വിപണി പരിചയം ഇല്ല എന്നു ചൂണ്ടിക്കാട്ടി സബ് കമ്മിറ്റി ഈ കമ്പനിയെ നിരസിച്ചതോടെയാണ് ഫൈസറിന് 2.78 കോടിയുടെ കരാർ നൽകിയത്. Kerala News, Elections, New Delhi News, Kerala Local Body Election, Election Commission Of India, Kerala electoral roll, local body elections Kerala, SIR delay, voter ID Kerala, unique identification number voters, State Election Commission, electoral roll revision, voter registration Kerala, election procedures Kerala, Mattannur election, Assembly elections Kerala, വോട്ടർപട്ടിക, തദ്ദേശ തിരഞ്ഞെടുപ്പ്, കേരള തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, SIR വൈകും, വോട്ടർ തിരിച്ചറിയൽ നമ്പർ, വോട്ടർ രജിസ്ട്രേഷൻ, തിരഞ്ഞെടുപ്പ് നടപടികൾ, പുതിയ വോട്ടർ ഐഡി, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala Elections: SIR Delay and New Voter Identification System Explained
ഫൈസറിന്റെ കുത്തക ഉൽപന്നമായിരുന്നു കഴിഞ്ഞ വർഷം വരെ അവിബാക്ടം. പേറ്റന്റ് കാലാവധി കഴിഞ്ഞതോടെ ആറ് കമ്പനികൾ ഇതേ മരുന്ന് ഉൽപാദിപ്പിക്കാൻ തുടങ്ങി. ഈ കമ്പനികളുടെ മരുന്നുകൾക്ക് തുച്ഛമായ വിലയേ ഉള്ളുവെങ്കിലും ഒരു വർഷമേ അവർക്ക് വിപണി പരിചയം ഉണ്ടാവുകയുള്ളൂ. കെഎംഎസ്‌സിഎല്ലിന്റെ ടെൻഡർ വ്യവസ്ഥകളിലാവട്ടെ എല്ലാ മരുന്നുകൾക്കും മൂന്നു വർഷത്തെ വിപണി പരിചയം നിശ്ചയിച്ചിട്ടുണ്ട്.
2023ൽ ഫൈസറിന്റെ പേറ്റന്റ് കാലാവധി കഴിഞ്ഞ ശേഷം ഉൽപാദനം തുടങ്ങിയ മറ്റു കമ്പനികളുടെ മരുന്നുകൾക്ക് മൂന്നു വർഷത്തെ വിപണി പരിചയം ഉണ്ടാവില്ലെന്ന സാമാന്യ ചിന്ത സബ് കമ്മിറ്റിയിൽ ആരും ഉന്നയിച്ചിട്ടുമില്ല.
റീജനൽ കാൻസർ സെന്ററിന്റെ ടെൻഡർ വ്യവസ്ഥയിലും മൂന്നു വർഷത്തെ വിപണി പരിചയം വേണമെന്നു പറയുന്നുണ്ട്. എന്നാൽ കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കാൻ വേണ്ടി ആ വ്യവസ്ഥ ഒഴിവാക്കിയാണ് മുംബൈ ആസ്ഥാനമായ ബിഡിആർ ഫാർമസ്യൂട്ടിക്കൽസിന് രണ്ടായിരം വയലിന്റെ ഓർഡർ 25ന് നൽകിയത്. English Summary:
KMSCL\“s Crores Lost: High Medicine Prices Despite Patent Expiry and Flawed Tenders  |