‘ടൂറിസ്റ്റ് ഫാമിലി’ എന്ന തമിഴ് സിനിമയിലെ അരികുപറ്റി പോകുന്ന ഒരു സാധാരണ കഥാപാത്രം. ഭൈരവൻ എന്ന പൊലീസുകാരൻ. ഒരു തരത്തിലുള്ള ഹീറോയിസവും അയാളിലില്ല. ദിവസവും ഒരേ ജോലി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന, കുടുംബത്തിൽ മനസ്സ് തടവിലിട്ടിട്ടുള്ള, മറ്റൊരു പ്രത്യേകതകളും പ്രത്യക്ഷത്തിൽ അവകാശപ്പെടാനില്ലാത്ത കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതിനിധി. എന്നാൽ ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ അയാളുടെയുള്ളിലെ തീ അനുഭവവേദ്യമാകുന്ന ഒരു സീനുണ്ട്. ശ്രീലങ്കയിൽ നിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തുന്ന നായകനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ തമിഴ്നാട്ടിലെ കടൽത്തീരത്തുവച്ച് പിടികൂടുന്നത് അയാൾ കൂടി അടങ്ങുന്ന പൊലീസ് പട്രോളിങ് സംഘമാണ്. എന്നാൽ അവരുടെ കഥ കേട്ടു മനസ്സലിയുന്ന ഭൈരവൻ പൊലീസ് വാൻ ഇടയ്ക്ക് വച്ച് നിർത്തി അവരെ സ്വാതന്ത്ര്യത്തിലേക്ക് തുറന്നുവിടുകയാണ്. അതിനയാൾക്ക് അയാളുടേതായ ചില കാരണങ്ങളുണ്ടെന്ന് ആ വാനിലുള്ളിൽ വച്ച് നടക്കുന്ന ഒരു ഒറ്റ വരി സംഭാഷണത്തിൽ നിന്നു പ്രേക്ഷകർക്ക് മനസ്സിലാകുന്നുമുണ്ട്. അതിൽക്കൂടുതലൊന്നുമില്ല. പക്ഷേ, പിന്നീട് സിനിമയുടെ മധ്യ ഭാഗത്തും തുടർന്നു ക്ലൈമാക്‌സിലും വീണ്ടുമെത്തുന്ന ഭൈരവൻ English Summary:
Tamil Movie Tourist Family: Ramesh Thilak\“s Unforgettable Performance Beyond the Hero, A Refugee Story Told with Unparalleled Emotion |
|