cy520520 • 2025-10-28 08:53:08 • views 801
ബലാൽസംഗത്തിനിരയാകുന്ന ഇരയുടെ പേരു വെളിപ്പെടുത്തരുതെന്ന നിയമം സിനിമയ്ക്കും ബാധകമാണോ? പീഡനക്കേസുകളിലെ ഇരകളുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടു മാധ്യമങ്ങൾക്കുള്ള ഇത്തരം നിയന്ത്രണങ്ങൾ കലാസൃഷ്ടികളായ സിനിമകളും പാലിക്കേണ്ടതുണ്ടോ? സുരേഷ് ഗോപി നായകനായെത്തുന്ന ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിലെ ‘ജാനകി’ എന്ന പേരു മാറ്റണമെന്ന നിർദേശവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ചർച്ചയിലേക്ക് എത്തിക്കുന്നതു കാതലായ ഈ ഒരു നിയമപ്രശ്നം കൂടിയാണ്. സിനിമയിലായാലും പീഡനത്തിനിരയായാൽ പേരു വെളിപ്പെടുത്തുന്നതിന്റെ സാംഗത്യമാണു ബോർഡിന്റെ തടസ്സവാദത്തിനുള്ള ഒരു കാരണം എന്നു സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചിലർ ചൂണ്ടിക്കാണിക്കുന്നു. English Summary:
What is the Real Controversy Surrounding the Film Janaki vs. State of Kerala? Is the Issue Primarily with the Film\“s Title or the Protagonist\“s Name? What is Causing the Delay in the CBFC\“s Censorship Process? - Explained |
|