search
 Forgot password?
 Register now
search

സൂക്ഷിക്കണം, ഇ–അറസ്റ്റ്_deltin51

cy520520 2025-10-28 08:53:14 views 1237
  

  



എന്റെ കഥ എല്ലാവർക്കും ഒരു പാഠവും മുന്നറിയിപ്പുമാകുമെന്നാണു പ്രതീക്ഷ – നരേഷ് മൽഹോത്ര നെഞ്ചിൽത്തൊട്ടാണ് ഈ വാക്കുകൾ പറയുന്നത്.

  • Also Read ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് ഗുസ്താവോ; പിന്നാലെ ഇരിപ്പിടത്തിനടുത്തെത്തി തലയിൽ ചുംബിച്ച് ബ്രസീലിയൻ പ്രസിഡന്റ്   


ആരാണ് ഈ നരേഷ് മൽഹോത്ര എന്നാലോചിച്ചു തലപുകയ്ക്കേണ്ട. അദ്ദേഹത്തെക്കുറിച്ചു നമ്മൾ ഇതിനു മുൻപു കേട്ടിട്ടേയില്ല. പക്ഷേ, അദ്ദേഹം പറയുന്ന കഥ നമ്മൾ ഒരു നൂറുവട്ടം കേട്ടിട്ടുള്ളതാണ്. ഈ പംക്തിയിലും പലതവണ പറഞ്ഞുപഴകിയ കഥ!

  • Also Read ദുൽഖറും പൃഥ്വിയും എങ്ങനെ ‘ഭൂട്ടാൻ കുരുക്കിൽ’ പെട്ടു? ഈ 20 കാര്യം ശ്രദ്ധിച്ചാൽ ‘യൂസ്ഡ് കാർ’ വാങ്ങുമ്പോൾ പറ്റിക്കപ്പെടില്ല! പഴയതെല്ലാം വിന്റേജ് ആണോ?   


നരേഷ് മൽഹോത്ര ഡൽഹിയിൽ ജീവിക്കുന്ന, 78 വയസ്സുള്ള ഒരു റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്. ഓഗസ്റ്റ് ഒന്നിന് അദ്ദേഹത്തിന് ഒരു കോൾ വന്നു. ‘മൊബൈൽ കമ്പനിയിൽനിന്നാണു വിളിക്കുന്നത്. താങ്കളുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈയിൽ ഒരാൾ ഒരു മൊബൈൽ കണക്‌ഷൻ എടുത്തിട്ടുണ്ട്. ആ നമ്പർ തീവ്രവാദ ബന്ധമുള്ളവരുടെ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്നുണ്ട്’ – ഇതായിരുന്നു സന്ദേശം. ഇനിയെന്തു ചെയ്യുമെന്ന് അയാളോട് നരേഷ് ചോദിക്കുന്നു. താങ്കൾ മുംബൈ പൊലീസുമായി സംസാരിക്കണമെന്നു മറുപടി.   നരേഷ് മൽഹോത്ര

നിന്നനിൽപിൽ ആ കോൾ മുംബൈ പൊലീസിലേക്കു ഡൈവേർട്ട് ചെയ്യുന്നു. വാട്സാപ് വിഡിയോകോളിൽ സംസാരിക്കണമെന്നായി ‘പൊലീസുകാർ’. അങ്ങനെ കോൾ വിഡിയോയിലേക്കു മാറുന്നു. ‘നിങ്ങളുടെ പേരിലുള്ള ഫോൺ നമ്പർ തീവ്രവാദപ്രവർത്തനം, കള്ളപ്പണ ഇടപാടുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നുണ്ട്. നിങ്ങളും അതിൽ കൂട്ടുപ്രതിയാണ്. താങ്കൾക്കും ഫണ്ടിങ് എത്തുന്നുണ്ടോ എന്ന കാര്യം ഞങ്ങൾക്കു പരിശോധിക്കേണ്ടതുണ്ട്. താങ്കളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണത്തിന്റെ വിവരങ്ങൾ ഉടൻ തരണം. താങ്കളെ ഞങ്ങൾ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണ്’ എന്നു വാട്സാപ് പൊലീസ്. അക്കൗണ്ടിൽ ഇപ്പോൾ 14 ലക്ഷം രൂപയുണ്ടെന്നു നരേഷ് പറഞ്ഞപ്പോൾ ആ തുക പരിശോധനയ്ക്കു വേണ്ടി ഞങ്ങളുടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യണമെന്നായി ആവശ്യം. നരേഷ് അവർ പറഞ്ഞ അക്കൗണ്ടിലേക്കു പണം നൽകി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ പേരിലുള്ള രസീത് ഉടൻ നരേഷിനു ലഭിച്ചു. പണം അവരുടെ അക്കൗണ്ടിൽ, വ്യാജരസീത് നരേഷിന്റെ കയ്യിൽ!Editorial, Kerala football Team, Football, Delhi, Malayalam News, Subroto Cup, Farook HSS, Kerala football, school football India, Gokulam Kerala FC, football training Kerala, youth football Kerala, Ambedkar Stadium, I-League champions, sports education Kerala, school sports Kerala, football coaching Kerala, Subroto Cup winners, junior boys football, സുബ്രതോ കപ്പ്, ഫറൂഖ് എച്ച്എസ്എസ്, കേരള ഫുട്ബോൾ, സ്കൂൾ ഫുട്ബോൾ, ഗോകുലം കേരള എഫ്സി, ഫുട്ബോൾ പരിശീലനം, യുവ ഫുട്ബോൾ, അംബേദ്കർ സ്റ്റേഡിയം, ഐ-ലീഗ് ചാമ്പ്യന്മാർ, കായിക വിദ്യാഭ്യാസം കേരളം, സ്കൂൾ കായികം കേരളം, ഫുട്ബോൾ കോച്ചിംഗ് കേരളം, സുബ്രതോ കപ്പ് വിജയികൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Subroto Cup: Farook HSS\“s Historic Win Ignites Kerala\“s Football Future   

ഈ ഘട്ടം കഴിഞ്ഞതോടെ ‘പൊലീസ്’ കൂടുതൽ വിശദമായ അന്വേഷണത്തിലേക്കു കടന്നു. നരേഷിന്റെ പേരിലുള്ള മറ്റു സമ്പാദ്യങ്ങൾ, ഓഹരി – മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവയുടെയെല്ലാം വിവരങ്ങൾ ചോദിച്ചു. നരേഷ് മൽഹോത്രയുടെ പേരിലുള്ള എല്ലാ നിക്ഷേപങ്ങളും പരിശോധിക്കണമെന്നു ബോംബെ ഹൈക്കോടതിയുടെ നിർദേശമുണ്ടെന്നു പറഞ്ഞായിരുന്നു ഇത്. സഹകരിച്ചില്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങളെയും ഭീകരപ്രവർത്തന കേസിൽപെടുത്തും എന്നായി ഭീഷണി. പാവം നരേഷ് രേഖകളും പണവും ട്രാൻസ്ഫർ ചെയ്തു കൊണ്ടേയിരുന്നു. തിരിച്ച് ഓരോ തവണയും ആർബിഐ വ്യാജ രസീതുകൾ കിട്ടിക്കൊണ്ടുമിരുന്നു.

അങ്ങനെ ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 14 വരെ ഒന്നര മാസത്തോളം നരേഷ് മൽഹോത്ര ഡിജിറ്റൽ അറസ്റ്റിൽ തുടർന്നു. ഈ കാലമത്രയും ബാങ്കിൽ പോകാനല്ലാതെ വീടുവിട്ടു പുറത്തിറങ്ങാൻ പോലും അനുവദിച്ചില്ല. ബാങ്കിൽ പോകാനുള്ള അനുമതിയാകട്ടെ തന്റെ പേരിലുള്ള ഓഹരികളും മറ്റും വിറ്റഴിച്ചു പണമാക്കി വ്യാജ പൊലീസിന് അയച്ചുകൊടുക്കാൻ മാത്രം! സെപ്റ്റംബർ 14നു വ്യാജൻമാർ അടുത്തഘട്ടത്തിലേക്കു കടന്നു. കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നടക്കുന്നതെന്നും സുപ്രീം കോടതി റജിസ്ട്രാർക്ക് 5 കോടി രൂപ കൈമാറണമെന്നുമായി ആവശ്യം. ബംഗാളിലുള്ള ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് ആണ് പണമയയ്ക്കാനായി കൈമാറിയത്. ഇവിടെയാണു നരേഷിനു സംശയം തോന്നിയത്.

ഓഗസ്റ്റ് ഒന്നിന് ആദ്യത്തെ കോൾ വന്നതു മുതൽ സംശയം തോന്നിയ നിമിഷം വരെയുള്ള ഒന്നരമാസം കൊണ്ട്, മുംബൈ പൊലീസെന്നു പറഞ്ഞു വിളിച്ച തട്ടിപ്പുകാരുടെ വിവിധ അക്കൗണ്ടുകളിലേക്കു നരേഷ് മൽഹോത്ര കൈമാറിയ തുക എത്രയെന്നു കേൾക്കുമ്പോഴാണ് നമ്മൾ ഞെട്ടിപ്പോവുക – 23 കോടി രൂപ! ജീവിതകാലത്തെ മൊത്തം സമ്പാദ്യം!

പൊലീസിൽ പരാതി നൽകിയ ശേഷം നരേഷ് മൽഹോത്ര മാധ്യമങ്ങളോടു പറഞ്ഞ വാക്കുകളാണ് തുടക്കത്തിൽ ചേർത്തത്. നരേഷിന്റെ കഥ ദീർഘമായി ഇവിടെ ചേർത്തതും അതേ കാരണം കൊണ്ടാണ് – ഇതൊരു പാഠവും മുന്നറിയിപ്പുമാകട്ടെ നമുക്കെല്ലാം.

ഓർമിക്കുക, കരുതിയിരിക്കുക

∙ ഡിജിറ്റൽ അറസ്റ്റ് എന്നൊരു അറസ്റ്റ് ഇല്ല. പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ നമ്മുടെ പണം ഏതെങ്കിലും അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടില്ല. ഒരു കോടതിയും പണം സ്വകാര്യ അക്കൗണ്ടിലേക്ക് അയയ്ക്കാൻ നിർദേശിക്കില്ല.

∙അപരിചിത നമ്പറുകളിൽനിന്നുള്ള കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക. നമുക്ക് ആവശ്യമുള്ളതല്ലാത്തതാണ് കോൾ എങ്കിൽ കയ്യോടെ കട്ടുചെയ്യുക. തീർത്തും അപരിചിതമായ നമ്പറിൽനിന്നുള്ള വാട്സാപ് കോളുകൾ എടുക്കാതിരിക്കുക. അപരിചിത നമ്പറിൽനിന്നുള്ള വിഡിയോകോൾ അറ്റൻഡ് ചെയ്യരുത്. വാട്സാപ്പിൽ ആരെങ്കിലും അയച്ചുതരുന്ന ലിങ്കുകൾ തുറക്കരുത്. അത്തരം ലിങ്കുകളിൽ നമ്മുടെ ഒരു വിവരം രേഖപ്പെടുത്തുകയും ചെയ്യരുത്. English Summary:
Vireal: Digital arrest scams are on the rise, leading to significant financial losses for victims. This scam involves fraudsters posing as law enforcement and coercing individuals into transferring funds under false pretenses. Stay vigilant, verify requests, and never share personal financial information with unknown callers.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153620

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com