deltin33 • 2025-10-28 08:53:26 • views 1052
ഒന്നുകിൽ കാമുകി, അല്ലെങ്കിൽ മുൻ കാമുകി, അതുമല്ലെങ്കിൽ സഹോദരൻ... ആരുതന്നെയായാലു രക്ഷകനായി ടൈഗർ ഷ്‌റോഫ് എത്തും. 2016 മുതൽ 2025 വരെ ‘ഭാഗി’ സിനിമാ സീരീസിലൂടെ അദ്ദേഹം ആ ‘രക്ഷാപ്രവർത്തനം’ തുടരുന്നു. ആദ്യ മൂന്നു ചിത്രങ്ങളും നൂറു കോടി കടന്നു. പക്ഷേ ഇത്തവണ ഒന്നു പാളി. 80 കോടി മുതൽമുടക്കി നിർമിച്ച ‘ഭാഗി 4’ സെപ്റ്റംബര്‍ 5ന് ഇറങ്ങി ഒരാഴ്ചയാകുമ്പോഴും മുടക്കുമുതൽ പോലും തിരിച്ചു കിട്ടിയിട്ടില്ല. സമാനമായിരുന്നു ഓണത്തിനിറങ്ങിയ നാലു മലയാള സിനിമകൾക്കൊപ്പം മത്സരിക്കാനെത്തിയ ‘കേരള’ സിനിമ ‘പരംസുന്ദരി’യുടെയും അവസ്ഥ. ‘മലയാളത്തെ എന്തിനാ ഇങ്ങനെ കൊല്ലുന്നേ’ എന്നു സമൂഹമാധ്യമങ്ങളിൽ വരെ ചർച്ചയാക്കിയ ബോളിവുഡ് ചിത്രം. ജാൻവി കപൂറും സിദ്ധാർഥ് മൽഹോത്രയും ഒന്നിച്ച ‘പരംസുന്ദരി’യുടെ ബജറ്റ് ഏകദേശം 60 കോടിയായിരുന്നു. പക്ഷേ ഓഗസ്റ്റ് 29ന് പുറത്തിറങ്ങിയ ഈ ചിത്രം 12 ദിവസമായിട്ടും മുടക്കുമുതലിന്റെ 85 ശതമാനമേ തിരിച്ചുപിടിച്ചിട്ടുള്ളൂ. ഇവയെല്ലാം ബോക്‌സ് ഓഫിസിൽ കിതയ്ക്കുമ്പോഴും ഓഗസ്റ്റ് 28ന് പുറത്തിറങ്ങിയ ഒരു മലയാള ചിത്രം കുതിക്കുകയാണ്. ബാക്കി ചിത്രങ്ങൾ 50–100 കോടിയിലേക്ക് എപ്പോഴെങ്കിലും എത്തുമെന്നു സ്വപ്നം കാണുമ്പോൾ ‘ലോക: ചാപ്റ്റർ 1– ചന്ദ്ര’ ഇറങ്ങി രണ്ടാഴ്ചയ്ക്കകം 200 കോടിയും കലക്ട് ചെയ്താണു മുന്നേറുന്നത്. ‘ലോക’യ്ക്കൊപ്പം പുറത്തിറക്കിയ മോഹൻലാലിന്റെ ‘ഹൃദയപൂർവം’ എന്ന ചിത്രമാകട്ടെ ഇക്കൊല്ലം പുറത്തിറങ്ങിയ English Summary:
With their Unprecedented Success, the films Loka: Chapter 1 - Chandra and Hridayapoorvam are Not Only Rewriting the Box Office History of Malayalam Cinema but also Popularizing the Superheroine Genre in Kerala. |
|