‘ശാന്തമായ വിരമിക്കൽ പ്രഖ്യാപനം’, ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ഇന്ത്യയുടെ മുൻ നായകരായ രോഹിത് ശർമയും വിരാട് കോലിയും നടത്തിയ വിരമിക്കൽ പ്രഖ്യാപനത്തെ ഇങ്ങനെ വിലയിരുത്താം. അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും ടെസ്റ്റ് വിരമിക്കൽ. ആരാധകർ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റിലെ പല വിടവാങ്ങലുകൾക്കും വിവാദങ്ങളുടെ മേമ്പൊടിയുണ്ട്. ചിലരുടെ കാര്യത്തിൽ ക്രിക്കറ്റ് ബോർഡും സിലക്‌ടർമാരും മര്യാദ കാണിച്ചില്ലെന്ന വാദത്തിനാണ് മുൻതൂക്കമെങ്കിൽ ചിലർക്ക് ടീമിന്റെ നായകൻ വില്ലനായി. കളിക്കാരുടെ ഗ്രൂപ്പിസവും സ്വരചേർച്ചയില്ലായ്മയും ചിലരെ ‘ഗുഡ്ബൈ’ പറയിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ അത്തരത്തിലുള്ള ചില വിടവാങ്ങൽ കഥകൾ ഇതാ... English Summary:
From Kapil to Kohli: Exploring Controversial Farewells in Indian Cricket. The Unseen Stories Behind Shocking Indian Cricket Retirements. |