cy520520 • 2025-10-28 08:53:44 • views 1219
‘ഫൈനൽ’ ദിനങ്ങളിലാണ് പതിനെട്ടാം ഐപിഎൽ സീസണ്‍. പഹൽഗാം ആക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും മൂലം ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്നതടക്കമുള്ള കാര്യങ്ങളാണ് ഈ സീസൺ വ്യത്യസ്തമാക്കിയത്. ലീഗ് പുനരാരംഭിച്ചെങ്കിലും പഴയ ചില താരങ്ങൾ ടീം വിട്ടു. എന്നാൽ പകരമെത്തിയവരിൽ ചിലർ ഗ്രൗണ്ടിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു. മുംബൈ – ഗുജറാത്ത് മത്സരത്തിൽ ഇത്തരത്തിലെത്തിയ പകരക്കാരിലൊരാളുടെ പ്രകടനം വളരെ നിർണായകമായിരുന്നു. മുംബൈയ്ക്ക് വേണ്ടി ഓപ്പൺ ചെയ്ത ജോണി ബെയർസ്റ്റോയുടെ ഉജ്വല ബാറ്റിങ്ങാണ് ഒരുപരിധി വരെ അവരെ വിജയത്തിലേക്കു നയിച്ചത്. English Summary:
Bangalore Royal Challengers secure IPL final berth; Josh Hazlewood\“s impact, Jonny Bairstow\“s stellar performance, and Australia\“s cautious approach towards Hazlewood are discussed in this in-depth analysis of the thrilling IPL season. |
|