1874നു ശേഷം ഒട്ടേറെ സർവേകളും പഠനങ്ങളും നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്ത ജീവിയാണ് മലബാർ വെരുക് (മലബാർ വെരുക്). ഏറെക്കാലം പശ്ചിമ ഘട്ടത്തിൽ, പ്രത്യേകിച്ച് കേരളത്തിലുണ്ടായിരുന്നു എന്നു കരുതപ്പെടുന്ന ജീവി വർഗം. വെരുകിനെ നമ്മുടെ നാട്ടിൽ സാധാരണയായി മരപ്പട്ടി എന്നാണ് അറിയപ്പെടുക. ഇപ്പോഴും പലയിടങ്ങളിലും മരപ്പട്ടികളെ കാണാറുണ്ടെങ്കിലും, അത് മലബാർ വെരുക് എന്നയിനത്തിൽപെട്ടതല്ല. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ജീവി വർഗമാണു മലബാർ വെരുക്. 2009 വരെയുള്ള അക്കാദമിക് പ്രബന്ധങ്ങളിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. English Summary:
What Happened to the Malabar Civet, Any Evidence of the Malabar Civet in Kerala? Part Two |