LHC0088 • 2025-10-28 08:56:07 • views 1132
ഏറ്റവും പ്രിയപ്പെട്ടവനാൽ ചതിക്കപ്പെട്ടു ജീവൻ നഷ്ടമായ നീലി, പഴകന്നൂർ ദേശത്തെ ദേവദാസി കാർവേണിയുടെ മകൾ... അമ്മയുടെ എതിർപ്പു വകവയ്ക്കാതെ ജീവനേക്കാളേറെ സ്നേഹിച്ചവനൊപ്പം പുതിയൊരു ജീവിതം തേടിയിറങ്ങിയവൾ, അവളേറെ സ്നേഹിച്ച ഭർത്താവിനാൽതന്നെ കൊല്ലപ്പെട്ടവൾ... കലർപ്പില്ലാത്ത സ്നേഹം നൽകിയിട്ടും പകരം സങ്കടങ്ങളുടെ കയ്പുനീർമാത്രം കുടിക്കേണ്ടിവന്ന അവളുടെ ജീവിതം പക്ഷേ അധികമാർക്കുമറിയില്ല. എന്നാൽ കഥകളിലൂടെ അവളെ എല്ലാവരുമറിയും – പേര് കള്ളിയങ്കാട്ട് നീലി. നീണ്ട മുടിയും വിടർന്ന കണ്ണുകളും ഒത്തശരീരവും അവൾക്ക് വശ്യസൗന്ദര്യം സമ്മാനിക്കുന്നുണ്ടെങ്കിലും അതിനെല്ലാമപ്പുറം കൂർത്ത പല്ലാഴ്ത്തി, മാറുപിളർന്നു രക്തം കുടിക്കുന്ന യക്ഷിയെന്ന മേൽവിലാസമാണ് അവളെ കുപ്രസിദ്ധയാക്കുന്നത്. നാടോടിക്കഥകളിലൂടെയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയും നമുക്കു സുപരിചിതയായ ഉഗ്രരൂപിണി. കഥകളിൽ അവൾ രക്തരക്ഷസ്സാണ്, മാന്ത്രികനായ കടമറ്റത്ത് കത്തനാരാൽ തളക്കപ്പെട്ടവൾ. എന്നാൽ കള്ളിയങ്കാട്ട് നീലിയെന്ന പേടിപ്പെടുത്തുന്ന യക്ഷി English Summary:
Explore The Captivating And Complex Legend Of Kalliyankattu Neeli, A Beautiful Yakshi From Kerala Folklore Whose Tragic Story Of Betrayal And Revenge Continues To Resonate From Ancient Tales Like Aithihyamala To Modern Interpretations. Know More About Neeli In Connection With Lokah Film. |
|