മല കയറി ധരാലിയിലേക്കുള്ള യാത്ര തുടരുകയാണ്. ഏറ്റവും മുന്നിൽ പോയ ഞാൻ പലപ്പോഴും കയറിപ്പിടിക്കുന്നത് മുള്ളുകളുള്ള ചെടിയിലാണ്. ഇത് കൈക്ക് പലപ്പോഴും മുറിവേൽപിക്കുന്നുണ്ട്. ഇപ്പോൾ തൊട്ടുപിന്നിൽ എൻഡിടിവിയുടെ മുൻ ജേണലിസ്റ്റും ഇപ്പോൾ ഫ്രീലാൻസറുമായ ഹൃദയേഷ് ജോഷിയാണ്. അതിനു പിന്നിൽ റിപ്പോർട്ടർ എൻ.പി.സി. രംജിത്തും. ഹൃദയേഷിന്റെ ജീൻസിൽ വെള്ളവും ചെളിയും നിറഞ്ഞ് തീരെ വഴങ്ങാത്ത രീതിയിലായി. അദ്ദേഹത്തെ ഞങ്ങൾക്ക് ഒപ്പമെത്തിക്കാൻ കുറച്ചു കയറിയ ശേഷം ഞാൻ വഴി തെളിക്കുന്ന വടി നീട്ടിക്കൊടുക്കും. അതിൽ പിടിച്ച് അദ്ദേഹം മുന്നോട്ട് വലിഞ്ഞു കയറും. പലപ്പോഴും പിന്നോട്ടു നോക്കിയാൽ ഉള്ളം കിടുങ്ങും. ചെത്തി വച്ചതുപോലെയുള്ള മലയാണ്. താഴേക്ക് English Summary:
Dharali Flash Floods details a harrowing journey through flood-affected areas, highlighting survival and resilience. Malayala Manorama Picture Editor Josekutty Panakkal\“s experience covering the devastation, facing challenges like limited resources and communication amidst the disaster. |