cy520520 • 2025-10-28 08:57:34 • views 710
മണിപ്പുർ കലാപം ആരംഭിച്ച് രണ്ടേകാൽ കൊല്ലത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് എത്തിയത്. മണിപ്പുരിൽ സമാധാനത്തിന്റെ പുതിയ പുലരിയുണ്ടാകുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയെങ്കിലും അദ്ദേഹം സംസ്ഥാനം വിട്ടതിനു ശേഷം സമരങ്ങളുടെയും സംഘർഷങ്ങളുടെയും പരമ്പരയാണ് ഉണ്ടായത്. 8500 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും മണിപ്പുരിന്റെ മുറിവ് ഉണക്കാനുള്ള പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് കലാപത്തിലേർപ്പെട്ട കുക്കികളും മെയ്തെയ്കളും പറയുന്നു. കലാപത്തിന്റെ ഇരകളുടെ പുനരധിവാസം, സ്വതന്ത്രമായ യാത്രാ അനുമതി തുടങ്ങിയവയിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്ന് വനിതാ കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവർ പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ ഭൂരിപക്ഷപ്രദേശങ്ങളിലേക്ക് കടക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കില്ലെന്ന് എതിർവിഭാഗവും പ്രഖ്യാപിച്ചതോടെ മണിപ്പുർ വീണ്ടും പുകയുകയാണ്. മോദിയുടെ സന്ദർശനം മണിപ്പുരിന്റെ മുറിവുണക്കി എന്ന പ്രതിച്ഛായ പുറംലോകത്ത് ഉണ്ടായേക്കാമെങ്കിലും സംസ്ഥാന English Summary:
After a two-year silence, PM Narendra Modi\“s visit to ethnic conflict-hit Manipur intensified protests in the North-East state. Why did this happen, and did his strategy fail? |
|