തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു കൂട്ടത്തോടെ നിയമസഭയിൽ ബില്ലുകളുമായി സർക്കാർ. ഇതിൽ പലതും കേന്ദ്ര നിയമങ്ങൾക്കു വിരുദ്ധവും അപ്രായോഗികവുമാണെന്ന് ആരോപണം. ശേഷിക്കുന്ന 5 ദിവസം കൊണ്ട് 24 ബിൽ പരിഗണനകളാണ് സഭയിൽ എത്തുന്നത്. മുൻപു പ്രതിപക്ഷത്തായിരിക്കുമ്പോൾ ഒരു ദിവസം 3 ബില്ലിൽ കൂടുതൽ സഭയിൽ കൊണ്ടുവരരുതെന്ന കർശന നിലപാടെടുത്ത എൽഡിഎഫാണു കൂട്ടത്തോടെ ബില്ലുകൾ സഭയിലെത്തിച്ചു തിരക്കിട്ടു ചർച്ച ചെയ്ത് പാസാക്കി വിടാൻ തീരുമാനമെടുത്തത്.
- Also Read അവസാനവർഷം: സർക്കാരിന് കോൺക്ലേവ് ബഹളം; ചെലവു വെളിപ്പെടുത്തുന്നില്ല
ഇന്നലെ സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന കാര്യോപദേശക സമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇൗ നീക്കത്തെ ശക്തമായി എതിർത്തു. കൂടുതൽ ബില്ലുകൾ പാസാക്കണമെന്നു സർക്കാരിനു വാശിയാണെങ്കിൽ അതിനു കൂടുതൽ ദിവസം സഭ ചേർന്നു വിശദമായ ചർച്ചയ്ക്ക് അവസരമൊരുക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അതിനോടു ഭരണപക്ഷം യോജിച്ചില്ല.India News, Chennai News, TVK Rally Stampede, Vijay, Tamizhaga Vetri Kazhagam, TVK,വിജയ് വിജയം, കാരർ സംഭവം, നടന് വിജയ് , vijay actor, vijay karur event, vijay event stampede, tamil actor vijay event, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Karur Tragedy: Tamil Actor Vijay\“s Event Leaves 41 Dead, Investigation Underway
ഇന്നു കഴിഞ്ഞാൽ ഇനി അടുത്ത മാസം 6 മുതൽ 10 വരെയാണു സഭ സമ്മേളിക്കുക. 6ന് 6 ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കും. സ്വകാര്യ കൈവശത്തിനുള്ള അധികഭൂമി ബിൽ, ഡിജിറ്റൽ സർവകലാശാല ഭേദഗതി ബിൽ, മലയാള ഭാഷാ ബിൽ, പൊതു സേവനാവകാശ ബിൽ, സർവകലാശാല നിയമ ഭേദഗതി സംബന്ധിച്ച 2 ബില്ലുകൾ എന്നിവയാണ് ഒറ്റ ദിവസം പരിഗണിക്കുന്നത്. ചർച്ചയ്ക്കു ശേഷം ഇവ സബ്ജക്ട് കമ്മിറ്റിക്കു വിടും. കമ്മിറ്റിയുടെ റിപ്പോർട്ട് സഹിതം തിരികെ 10നു വീണ്ടും സഭയിൽ അവതരിപ്പിച്ചു പാസാക്കും.
7ന് പൊതു വിൽപനനികുതി, സംഘങ്ങൾ റജിസ്ട്രേഷൻ, കയർത്തൊഴിലാളി ക്ഷേമനിധി, കയർത്തൊഴിലാളി ക്ഷേമനിധി സെസ് എന്നീ ബില്ലുകളും 8ന് വനം ഭേദഗതി, വന്യ ജീവി സംരക്ഷണം, മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് എന്നീ ബില്ലുകളും പരിഗണിക്കും. 9ന് ഗുരുവായൂർ ദേവസ്വം, ഏക കിടപ്പാടം സംരക്ഷണം, പബ്ലിക് സർവീസ് കമ്മിഷൻ, വ്യവസായ ഏകജാലക ക്ലിയറൻസ് എന്നീ ബില്ലുകൾ സഭയിലെത്തും. കേന്ദ്ര നിയമങ്ങൾക്കു വിരുദ്ധമാണെന്ന് അഭിപ്രായമുള്ളതിനാൽ വനം വന്യജീവി സംരക്ഷണ ബില്ലിന് ഗവർണർ അനുമതി നൽകുമോ എന്നതിൽ ആശങ്കയുണ്ട്. ഏക കിടപ്പാടമുള്ളവരുടെ ഭൂമി ജപ്തി ചെയ്യുന്നതു തടയുന്നതിനുള്ള ബില്ലും കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പൊതു സേവനാവകാശ ബിൽ അടക്കം പല ബില്ലുകളും സർക്കാരിന്റെ ആദ്യ കാലത്തു തന്നെ നിയമസഭയിൽ കൊണ്ടു വന്നു പാസാക്കുകയും അതു നടപ്പാക്കി മാതൃക കാട്ടുകയും ചെയ്യാമായിരുന്നു. 10നു രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ 14–ാം സമ്മേളനം സമാപിക്കും. ഇൗ സർക്കാരിന്റെ കാലത്ത് ഇനി ഒരു സമ്മേളനത്തിനേ സാധ്യതയുള്ളൂ. അതു തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിലായിരിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും അപ്പോഴായിരിക്കും. English Summary:
Thiruvananthapuram: Opposition Slams Hurried Presentation of 24 Bills in Kerala Assembly  |