LHC0088 • 2025-10-28 08:58:16 • views 962
ഭാവിയിലെ ഗതാഗത സംവിധാനം എന്നറിയപ്പെടുന്ന ഹൈപ്പർലൂപ് എന്ന അതിവേഗയാത്ര സാക്ഷാൽക്കരിക്കുന്നതിന് ലോകത്തൊട്ടാകെ പരീക്ഷണങ്ങൾ നടക്കുകയാണ്. ഇന്ത്യയും ആ പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തിലാണ്. ഹൈപ്പർ ലൂപ്പുമായി ബന്ധപ്പെട്ട ആദ്യ പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിക്കഴിഞ്ഞു. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബെമ്‌ലും (ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്) മദ്രാസ് ഐഐടിയിൽ രൂപംകൊണ്ട ഡീപ്ടെക് സ്റ്റാർട്ടപ്പായ ട്യൂട്ടർ ഹൈപ്പർലൂപ്പും ചേർന്നാണ് ഇന്ത്യയിൽ പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ബെമ്‌ലും ട്യൂട്ടർ ഹൈപ്പർലൂപ്പും കഴിഞ്ഞദിവസം മദ്രാസ് ഐഐടിയിൽ നടന്ന ചടങ്ങിൽ ഒപ്പുവച്ചിരുന്നു. ബെമ്‌ലിന്റെ എൻജിനീയറിങ്–സാങ്കേതിക മികവാണ് പദ്ധതിയിലെ പങ്കാളിത്തത്തിലേക്ക് വഴിയൊരുക്കിയത്. അതിവേഗ യാത്രയ്ക്കും ചരക്കുനീക്കത്തിനുമാണു ഹൈപ്പർലൂപ് പോഡ് നിർമിക്കുന്നത്. ഹൈപ്പർ ലൂപ്പിലൂടെ മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിൽ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. അതായത് മൂന്നു മണിക്കൂർ വേണ്ട യാത്ര പൂർത്തിയാക്കാൻ വേണ്ടി വരുക 25 മിനിറ്റ് മാത്രം. വന്ദേ ഭാരതിന്റെ പരമാവധി വേഗം മണിക്കൂറിൽ English Summary:
Hyper loop: India\“s Hyperloop Ambition: BEML and IIT Madras Forge Ahead with High-Speed Pods, Kanjikode Plant at Forefront. |
|