ഈഫൽ ടവറിനേക്കാൾ ഉയരത്തിലുള്ള ഒരു പാലം. ജമ്മു കശ്മീരിലെ ചെനാബ് നദിയിൽനിന്നു 359 മീറ്റർ ഉയരത്തിൽ വേണം അത് നിർമിക്കാൻ. ഇന്ത്യയുടെ എൻജിനീയറിങ് മികവ് ലോകത്തിനു മുന്നിൽ നിവർന്നു നിൽക്കേണ്ട അഭിമാന പ്രോജക്ട് കൂടിയായിരുന്നു അത്. ഭൂകമ്പ സാധ്യതയുള്ള മേഖലയാണ്. പാലം നിർമിക്കും മുൻപ് അടിത്തറ ശക്തമാക്കണമായിരുന്നു. കാറ്റ്, പാറ, നദി, കഠിനമായ ഭൂപ്രകൃതി, പ്രതികൂല കാലാവസ്ഥ ഇതെല്ലാം മറികടന്നു വേണം നിർമാണം. അതിനൊരു ജിയോടെക്നിക്കൽ സംഘം വേണം. അവരാണ് ഭൂമിയെ മെരുക്കി പാലത്തിന് അടിത്തറയൊരുക്കുന്നത്. ആ സംഘത്തിലെ ഒരു പ്രധാന പങ്കാളിയായിരുന്നു ഡോ. ജി. മാധവിലത. ആന്ധ്രയിലെ യെഡുഗുണ്ട്‌ലപാടു എന്ന ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത മാതാപിതാക്കളുടെ മകളായി ജനിച്ച് ലോകത്തിലെ തന്നെ ഉയരമുള്ള പാലങ്ങളിലൊന്നിന്റെ നിർമാണത്തിൽ നിർണായ പങ്കാളിത്തം വഹിക്കാന്‍ സാധിച്ച വനിത. ‘‘ഉയരങ്ങൾ കീഴടക്കുന്നതിനു ലിംഗവ്യത്യാസം English Summary:
G.Madhavi Latha is an Indian Civil Engineer who Overcame Significant Challenges to Contribute to The Construction of One of the World\“s Highest Bridges- Chenab Bridge. |