നീലഗിരി ∙ നീലഗിരിയില്‍ പുലിയിറങ്ങുന്നത് സ്ഥിരം വാര്‍ത്തയാണ്. എന്നാല്‍ ഒരു പൂച്ചയെ പിടിക്കാന്‍ പുലി ഓടി ഹോട്ടലില്‍ കയറിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറല്‍. തിങ്കളാഴ്ചയാണ് സംഭവം. ഹോട്ടലിനുള്ളില്‍ ഒരാള്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്തോ ശബ്ദം കേട്ട് അയാൾ നോക്കുമ്പോള്‍ ആദ്യം ഒരു പൂച്ച ഓടുന്നു, പിന്നെ കാണുന്നത് പിന്നാലെ പായുന്ന പുലിയെയാണ്.
ഹോട്ടലിലെ ടേബിളിന് അടിയിലൂടെ പൂച്ച ഓടിയതോടെ പുലി പിന്നാലെ പാഞ്ഞു. ഈ സമയം ചായ കുടിച്ചുകൊണ്ടിരുന്നയാൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. പൂച്ചയ്ക്ക് പിന്നാലെയായിരുന്നു പുലി പോയതിനാൽ തന്നെ തലനാരിഴയ്ക്കായിരുന്നു ആ മനുഷ്യന് ജീവന്‍ തിരിച്ച് കിട്ടിയത്. പൂച്ചയ്ക്ക് പിന്നാലെ ഹോട്ടലിലൂടെയും പുറത്തേക്കും പുലി ഓടുന്നതും സിസിടിവിയില്‍ കാണാം. View this post on Instagram
A post shared by Manorama Online (@manoramaonline) English Summary:
Nilgiri tiger incident caught on camera shows a tiger chasing a cat into a hotel, causing panic. The video highlights the increasing wildlife encounters in the Nilgiri region. |
|