ഗൂഡല്ലൂർ ∙ പൂച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പുള്ളിപ്പുലി ഊട്ടുപുരയിൽ കയറി. രാത്രി ഭക്ഷണത്തിന് കാത്തിരുന്ന എസ്റ്റേറ്റ് ജീവനക്കാരൻ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. കോത്തഗിരിക്കടുത്ത് ഈളാടിലെ സ്വകാര്യ എസ്റ്റേറ്റിലെ ഊട്ടുപുരയ്ക്കകത്താണ് പുള്ളിപ്പുലി കയറിയത്. പൂച്ചയെ കിട്ടാതെ വന്നപ്പോൾ പുള്ളിപ്പുലി ഊട്ടുപുരയ്ക്ക് പുറത്തേക്ക് ഓടി. ഇതിന് മുൻപ് തന്നെ ഭക്ഷണത്തിന് കാത്തിരുന്ന ജീവനക്കാരനും ഓടി രക്ഷപ്പെട്ടു. English Summary:
Leopard sightings are on the rise in the Nilgiris region. A leopard entered a mess hall in Gudalur while chasing a cat, causing panic among estate workers who managed to escape unharmed. |