13 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2012 സെപ്റ്റംബർ 14ന് രോഹിത് ശർമ എക്സിൽ (അന്ന് ട്വിറ്റർ) ഒരു പോസ്റ്റിട്ടു. ‘ഒരു യുഗാന്ത്യം (45), പുതിയത് ആരംഭിക്കുന്നു (77)’ എന്നായിരുന്നു അതിലെ വാചകം. കരിയറിന്‍റെ തുടക്കത്തില്‍ 45–ാം നമ്പര്‍ ജഴ്സി ധരിച്ചിരുന്ന രോഹിത്, 77-ാം നമ്പറിലേക്ക് മാറിയതു സൂചിപ്പിച്ചായിരുന്നു ആ പോസ്റ്റ്. എന്നാൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ വീണ്ടും 45–ാം നമ്പർ ജഴ്സിയിലേക്ക് രോഹിത് തിരിച്ചുപോയി. ആരാധകരുടെ മനസ്സിൽ രോഹിത് എന്ന താരത്തോടൊപ്പം ‘45’ എന്ന അക്കവും കുറിക്കപ്പെട്ടു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രോഹിത്തിനെ തേടിയെത്തി. മൂന്നു ഫോർമാറ്റിലും ഇന്ത്യയെ നയിച്ച രോഹിത്, ടീമിനെ ഏറ്റവും കൂടുതൽ വിജയത്തിലേക്കു നയിച്ച നായകന്മാരിലൊരാളായി മാറി. ഇതിനിടെ പല താരങ്ങളും ഇന്ത്യൻ ടീമിലേക്കു വന്നു, ഒട്ടേറെ പേർ പുറത്തായി. കാലചക്രം വീണ്ടുമുരുണ്ടപ്പോൾ, ഒരു 77–ാം നമ്പർ ജഴ്സിക്കാരൻ രോഹിത്തിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റന്റെ സ്ഥാനം ഏറ്റെടുത്തു. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും രോഹിത്തിന്റെ പിൻഗാമിയായി ആ 26 വയസ്സുകാരൻ അവരോധിക്കപ്പെട്ടു. English Summary:
Decoding India\“s Cricket Captaincy Transition: Rohit Sharma\“s Cricket Future hangs in the balance as Shubman Gill takes over Indian captaincy across formats, marking the start of the G-G era and a new One Captain policy |