‘ദുബായിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ അരുൺ എന്നെ വിളിച്ചു, താങ്കളുടെ ലേഖനങ്ങൾ സ്ഥിരമായി വായിക്കാറുണ്ട്. 30 ലക്ഷത്തോളം രൂപ കയ്യിലുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങണം. നല്ലൊരു ഫണ്ട് നിർദേശിക്കാമോ?’ ഇതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഞാൻ പറഞ്ഞു, ‘തീർച്ചയായും സഹായിക്കാം, പക്ഷേ, ‘നല്ല ഫണ്ട്’ എന്ന് ഒറ്റവാക്കിൽ പറയാൻ പറ്റുന്ന ഒന്നില്ല. ഓരോരുത്തർക്കും ചേരുന്നത് ഓരോന്നാണ്. നമുക്ക് അരുണിന് ഏറ്റവും അനുയോജ്യമായ ഫണ്ട് കണ്ടെത്താം. അതിനായി ചില കാര്യങ്ങൾ അറിയണം. ‘എന്താണ് നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം? കുട്ടികളുടെ വിദ്യാഭ്യാസം, അതോ വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യമോ? എത്ര വർഷം കഴിഞ്ഞാണ് ഈ പണം ആവശ്യം വരിക? എത്രത്തോളം റിസ്കെടുക്കാൻ തയാറാണ്?’ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘അങ്ങനെ പ്രത്യേകിച്ച് പ്ലാനൊന്നും ചെയ്തിട്ടില്ല. കുറച്ചു പണം ബാങ്കിൽ വെറുതേ കിടക്കുന്നു. അതിൽനിന്ന് ഒരു വരുമാനം കിട്ടിയാൽ കൊള്ളാം, അത്രയേയുള്ളൂ.’ ഈ മറുപടി ഇന്നു പല പ്രവാസി നിക്ഷേപകരുടെയും കൂടിയാണ് എന്നു പറഞ്ഞാൽ തെറ്റില്ല. കയ്യിലെ പണം എവിടെയെങ്കിലും നിക്ഷേപിച്ച് English Summary:
Unlock Smart NRI Mutual Fund Investment Strategies For Expats In India. Learn To Define Financial Goals, Understand Risk, Choose The Right Fund Category, And Navigate Tax Implications Effectively. |