സ്റ്റാർക്ക്, ഫ്ലോറിഡ ∙ ‘ഇല്ല സാർ, ഒന്നും പറയാനില്ല’– അവസാനമായി എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് വിക്ടർ ടോണി ജോൺസ് (64) ജയിൽ അധികൃതരോട് പറഞ്ഞതാണിത്. തുടർന്ന് മാരകമായ വിഷം കുത്തിവച്ച് ഉദ്യോഗസ്ഥർ വിക്ടറിന്റെ വധശിക്ഷ നടപ്പാക്കി.
- ‘രാജ്യത്ത് ഭയത്തിന്റെയും ഭീഷണിപ്പെടുത്തലിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു’;ബിഷ്ണോയ് ഗാങ്ങിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ US News
- ‘ഞാൻ നിന്നെ കുത്തി കൊല്ലും’: അറസ്റ്റിലേക്ക് വഴിതെളിച്ചത് വിഡിയോ ദൃശ്യങ്ങൾ, ശരീരത്തിൽ 46 പരുക്കുകൾ; അതുല്യയുടെ മരണത്തിൽ ദുരൂഹത ഏറുന്നു Gulf News
35 വർഷം മുൻപ് 1990ൽ സൗത്ത് ഫ്ലോറിഡയിൽ കവർച്ചാശ്രമത്തിനിടെ ജാക്കി (67), ഡോളി നെസ്റ്റർ (66) എന്നീ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിലാണ് വിക്ടറിന്റെ വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം സംസ്ഥാനത്ത് നടപ്പിലാക്കിയ 13-ാമത്തെ വധശിക്ഷയാണിത്. അടുത്ത മാസം രണ്ട് വധശിക്ഷകൾ കൂടി സംസ്ഥാനത്ത് നടപ്പാക്കും. English Summary:
Florida Execution of Victor Tony Jones was carried out for the 1990 double murder case. This marked the 13th execution in the state this year, with more scheduled next month. |