cy520520 • 2025-10-28 09:02:12 • views 1003
ജൂൺ 2, 2025. സ്കൂൾ പ്രവേശനോത്സവ ദിനം. കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പടികടന്നെത്തിയ കൊച്ചുമിടുക്കികളെ അന്ന് കൈകൊടുത്തു സ്വീകരിച്ചത് ഒരു റോബട്ടാണ്. ‘ഐപാൽ’ എന്ന പേരിൽ തമിഴ്നാട്ടിലെ നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നിർമിച്ച ആ റോബട്ട് നടക്കാവിലെ സ്കൂൾമുറ്റത്ത് എത്തിയ കുട്ടികൾക്ക് ആദ്യവരവിൽ തന്നെ അദ്ഭുതക്കാഴ്ചയായി. സർക്കാർ സ്കൂളുകൾ പൊതുവേ ചിന്തിക്കാത്ത ഇത്തരം പുതുമകളും പഠനരീതികളും കലാകായിക മികവുറപ്പിക്കുന്ന സൗകര്യങ്ങളുമാണ് കേരളത്തിന് എന്നപോലെ രാജ്യത്തെ പൊതുവിദ്യാഭ്യാസരംഗത്തു തന്നെ മാതൃക സൃഷ്ടിക്കുന്ന നടക്കാവിലെ ഈ സ്കൂളിലേത്. പിന്നിട്ട ദിനങ്ങളിൽ ഈ മികവു കണ്ടറിയാൻ രാജ്യത്തിന്റെ വടക്കേയറ്റത്തു നിന്ന് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെട്ട സംഘമെത്തിയതും വാർത്തയായി. കശ്മീരിലെ കോത്തിബാഗ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് നടക്കാവ് സ്കൂളിലെത്തിയത്. ഒരു സാധാരണ സർക്കാർ സ്കൂളിനെ അസാധാരണ സ്കൂളാക്കിയ പ്രിസം പദ്ധതിയെന്ന യഥാർഥ ‘കേരള സ്റ്റോറി’ തൊട്ടറിയാനായിരുന്നു ആ വരവ്. കലാപമൊഴിഞ്ഞ് സമാധാന പാതയിലായ കശ്മീരിൽ English Summary:
The Kozhikode \“Kerala Model\“: How Nadakkavu Government Vocational Higher Secondary School for Girls Became a National Education Benchmark - And Why Kashmiri Students Are Flocking Here to Study the PRISM Project. |
|