search
 Forgot password?
 Register now
search

വാങ്ചുകിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം; ഞങ്ങൾ മുന്നോട്ടുതന്നെ: ഗീതാഞ്ജലി അംഗ്‌മോ

cy520520 2025-10-28 09:02:37 views 1269
  



Q സെപ്റ്റംബർ 24നുണ്ടായ പ്രക്ഷോഭങ്ങളിൽ അക്രമത്തിനു പ്രേരിപ്പിച്ചെന്ന കുറ്റമാണ് സോനം വാങ്ചുകിനെതിരെ ചുമത്തിയിരിക്കുന്നത്

  • Also Read വിമാനസർവീസുകൾ പുനഃസ്ഥാപിക്കാൻ ധാരണ; ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലേക്ക്?   


A അടിസ്ഥാനരഹിതമായ ആരോപണമാണ്. സംഭവദിവസം അദ്ദേഹം മറ്റൊരു പാർക്കിൽ ആയിരുന്നു. അക്രമസംഭവങ്ങൾ തുടങ്ങിയതിനെക്കുറിച്ചുപോലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. യുവജനങ്ങൾ നടത്തിയ പ്രതിഷേധം കണ്ണീർവാതകം പ്രയോഗിക്കുംവരെ സമാധാനപരമായിരുന്നു. ഉത്തരം പറയേണ്ടത് സിആർപിഎഫും വെടിവയ്പിന് ഉത്തരവിട്ട ആഭ്യന്തര മന്ത്രാലയവുമാണ്.  

Q   അറബ് വസന്തം, നേപ്പാളിലെ ജെൻ സീ പ്രക്ഷോഭം തുടങ്ങിയവയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വാങ്ചുക് യുവജനങ്ങളെ അക്രമത്തിനു പേരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.  

A അദ്ദേഹത്തിന്റെ വാക്കുകളെ സന്ദർഭത്തിൽനിന്ന് അടർത്തി മാറ്റിയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളിൽനിന്നുളള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയത് അക്രമത്തിനു പ്രേരിപ്പിക്കാനായിരുന്നില്ല; മറിച്ച്, ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും പതിവ് അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനും വേണ്ടിയായിരുന്നു.  

Q  വിദേശധനസഹായം ദുരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്.

A തെളിവുകൾ ഹാജരാക്കട്ടെ.  

Q  സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ റജിസ്ട്രേഷനും സർക്കാർ റദ്ദാക്കിയല്ലോ.

A  പതിറ്റാണ്ടുകളായി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന സംഘടന ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നു പറയുന്നത് ബാലിശമാണ്.   

Q  വാങ്ചുകിന്റെ അറസ്റ്റിനോട് കുടുംബം എങ്ങനെ പൊരുത്തപ്പെട്ടുവരുന്നു?

A ‍ഞങ്ങൾ മുന്നോട്ടുതന്നെയാണ്. ലഡാക്കിനുള്ളിൽനിന്നും പുറത്തുനിന്നും വളരെയേറെ പിന്തുണ ലഭിക്കുന്നുണ്ട്. അതു ഞങ്ങൾക്കു കരുത്തുപകരുന്നു.  

രാഷ്ട്രപതിക്ക് ഗീതാഞ്ജലിയുടെ കത്ത്ഛ സോനം വാങ്ചുകിനെ വിട്ടയയ്ക്കണം

ന്യൂഡൽഹി ∙ സോനം വാങ്ചുകിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി രാഷ്ട്രപതിക്കു കത്തെഴുതി . ജനങ്ങളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ വാങ്ചുകിനെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണെന്നാണ് കത്തിൽ പറയുന്നു. ഇതേസമയം, ലഡാക്ക് സംഘർഷത്തിൽ മജിസ്ട്രേട്ട് തല അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടു.

പൊലീസ് നടപടിയിൽ 4 യുവാക്കൾ കൊല്ലപ്പെട്ടതടക്കം അന്വേഷിക്കും. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇതിനിടെ, ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്റെ ജനറൽ കൗൺസിൽ അംഗം സ്റ്റെൻസിൻ ഡോർജയിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാങ്ചുകിന്റെ അറസ്റ്റിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് ലേ ഏപെക്സ് ബോഡി ഭാരവാഹി ലക്രുക് പറഞ്ഞു.  

കൂടുതൽ വായിക്കാം: ദ് വീക്ക് വാരിക English Summary:
Ladakh Protests: Sonam Wangchuk, a prominent figure in Ladakh, faces baseless accusations following his arrest related to recent protests. His wife, Geetanjali Angmo, asserts his innocence and highlights the peaceful nature of the initial demonstrations. The family remains resolute, bolstered by widespread support, while investigations into the Ladakh conflict continue.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com