deltin33 • 2025-10-28 09:02:45 • views 1266
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തോളംപോന്ന പേരാണ് രഞ്ജിത്ത് സിങ്ജി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇന്ത്യയുടെ പെരുമ ഇംഗ്ലണ്ടിലെ കളിക്കളങ്ങളിൽ കാട്ടിക്കൊടുത്ത നവനഗർ നാട്ടുരാജ്യത്തെ രാജകുമാരൻ. അവരുടെ ടെസ്റ്റ് ടീമിൽ അംഗമായിരുന്നു അദ്ദേഹം. കേംബ്രിജ് യൂണിവേഴ്‌സിറ്റി ടീമിലും യുകെയിലെ സസെക്സിന്റെ കൗണ്ടി ടീമിലും അംഗമായിരുന്നു. നൂറു വർഷം മുൻപ് ലോകത്തെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ. പിന്നീട് ഒട്ടേറെ താരങ്ങൾ ഇന്ത്യയുടെ ക്രിക്കറ്റ് മേൽവിലാസമായെന്നത് ചരിത്രം. തൊണ്ണൂറുകളിലാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ മാറ്റത്തിനു സമാന്തരമായി സച്ചിൻ തെൻഡുൽക്കർ ഉദിച്ചുയർന്നത്. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച സച്ചിന് മാസും ക്ലാസും ഒരുപോലെ വഴങ്ങി. ഇന്ത്യക്കാരുടെ മാനം തൊടാനായുന്ന സ്വപ്നങ്ങളെ ചലിപ്പിക്കാൻ ഒരു റോൾ മോഡൽ വേണമായിരുന്നു. സച്ചിൻ എന്ന ബ്രാൻഡ് അവിടെ പിറന്നു. 1987ൽ 9 വയസ്സുള്ള ഞാൻ ഇന്ത്യയുടെ ലോകകപ്പ് തോൽവിക്കു ശേഷമാണ് ക്രിക്കറ്റ് കാണാനും കളിക്കാനും തുടങ്ങുന്നത്. ആദ്യ ഹീറോ കപിൽദേവ്. സച്ചിൻ - വിനോദ് കാംബ്ലി സഖ്യം സ്കൂൾ ക്രിക്കറ്റിൽ ലോകറെക്കോർഡിട്ട വാർത്ത ബാലമാസികയിൽ വായിച്ചാണറിഞ്ഞത്. രണ്ടു വർഷത്തിനു ശേഷം, പഠനത്തിൽ വലിയ താൽപര്യമില്ലാതിരുന്ന ഒരു പതിനാറുകാരൻ പയ്യൻ ഇന്ത്യൻ ടീമിൽ എത്തിയതോടെ English Summary:
Sachin Tendulkar\“s Records: Virat Kohli Eyes Sachin Tendulkar\“s Historic Cricket Century Record. Cricket world anticipates if Virat Kohli will surpass Tendulkar\“s historic records in the upcoming India-Australia series. |
|