ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുടനീളം ഘടനാപരമായ മാറ്റങ്ങൾക്കു വഴിവെട്ടുമെന്നു വ്യക്തമാക്കിയായിരുന്നു ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലെ പരിഷ്കാരങ്ങളുടെ വരവ്. ഒട്ടേറേ മേഖലകളിൽ ഉപഭോഗവും ലാഭക്ഷമതയും വർധിപ്പിക്കുമെന്ന വാഗ്ദാനവുമായിട്ടായിരുന്നു പരിഷ്കാരങ്ങളെല്ലാം പ്രഖ്യാപിച്ചതും. ഇത്തവണത്തെ ദീപാവലിക്ക് ഇതിന്റെ പ്രതിഫലനം ഉണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതും. ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയിൽ ആറു ലക്ഷം കോടി രൂപയുടെ കച്ചവടം നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇത് 4.25 ലക്ഷം കോടിയായിരുന്നു. English Summary:
GST Reduction Impact will reshape the Indian economy, driving increased consumption and profitability across key sectors like FMCG, automotive, and construction over the next decade. These policy reforms are also projected to propel the Nifty to new heights by 2035, offering significant investment opportunities and sustainable growth for businesses. |