ലണ്ടൻ∙ ദുബായിലേക്ക് പുറപ്പെടുന്നതിന് മുൻപ് കൊക്കെയ്ൻ അടങ്ങിയ പാക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. ജെൻസൺ വെസ്റ്റ്ഹെഡ് (20) ആണ് കൊക്കെയ്ൻ അടങ്ങിയ പാക്കറ്റുകൾ വിഴുങ്ങിയതിനെ തുടർന്ന് കഴിഞ്ഞവർഷം ഡിസംബർ നാലിന് മാഞ്ചസ്റ്ററിൽ വച്ച് മരിച്ചത്. ഒന്നിലധികം പാക്കറ്റുകൾ ജെൻസൺ ഇത്തരത്തിൽ വിഴുങ്ങിയിരുന്നു. അബോധാവസ്ഥയിൽ മാഞ്ചസ്റ്ററിലെ ഹോട്ടലിൽ കണ്ടെത്തിയ ജെൻസനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാത്യു പെറിയുടെ മരണത്തിൽ കുറ്റം സമ്മതിച്ച് ‘കെറ്റാമൈൻ ക്വീൻ’ US News
കാനഡയിൽ 300 കോടിയുടെ ലഹരിവേട്ട; പിടിയിലായവരിൽ ഇന്ത്യൻ വംശജരും US News
റെബേക്ക ഹാച്ച് (43), ഗ്ലെൻ ഹാച്ച് (50), അലക്സാണ്ടർ ടോഫ്ടൺ (32), സ്റ്റീവൻ സ്റ്റീഫൻസൺ (36) എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലഹരി കടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ഇതിൽ സ്റ്റീവൻ സ്റ്റീഫൻസണിനെതിരെ കൊക്കെയ്ൻ വിതരണം നടത്തിയതിനും കേസുണ്ട്.
പ്രതികളെ ഒക്ടോബർ 31ന് ലങ്കാസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. English Summary:
Drug smuggling case unfolds in Manchester following the death of a man who swallowed cocaine packages. Four individuals face charges, including conspiracy and cocaine distribution, and are due in court on October 31st. The case highlights the dangers of drug trafficking and its devastating consequences.