ശബരിമല ∙ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന സ്വർണം, വെള്ളി ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ അറ്റകുറ്റപ്പണിക്കായി സന്നിധാനത്തിനു പുറത്തു കൊണ്ടുപോകുന്നത് ഹൈക്കോടതി കർശനമായി വിലക്കിയത് 2023 ൽ. അയ്യപ്പനു സ്ഥിരമായി ചാർത്തുന്ന ജപമാല, യോഗദണ്ഡ് എന്നിവയിലായിരുന്നു അന്ന് അറ്റകുറ്റപ്പണി നടത്തിയത്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള സ്പെഷൽ കമ്മിഷണറെ അറിയിച്ച ശേഷം ജപമാലയും യോഗദണ്ഡും ശ്രീകോവിലിൽനിന്നു പുറത്തെടുത്തു. സന്നിധാനം ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസിൽ എത്തിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. പൊട്ടിയ ജപമാല വിളക്കിച്ചേർത്തു. യോഗദണ്ഡിൽ വെള്ളി ചുറ്റി.
- Also Read മഹസർ തയാറാക്കിയത് വിജിലൻസ് കേസ് പ്രതികൾ; മഹസറിൽ പേരുള്ള ഒരു ഓഫിസർ ഒപ്പ് വയ്ക്കാത്തതിലും ദുരൂഹത
തിരുവാഭരണം കമ്മിഷണർ, ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ, ദേവസ്വം ഗാർഡ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ പണികൾ പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചു. ഇതിനായി ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി മുൻകൂർ അനുമതി ഇല്ലാതെ ഇത്തരം ജോലികൾ ചെയ്യുന്നത് കർശനമായി വിലക്കി. ഇതു നിലനിൽക്കെയാണ് സോപാനത്തെ ദ്വാരപാലകരുടെ ശിൽപം പൊതിഞ്ഞ പാളികൾ കോടതിയുടെ അനുമതി ഇല്ലാതെ അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ സെപ്റ്റംബർ 7നു അഴിച്ച് ചെന്നൈയിലേക്കു കൊടുത്തുവിട്ടത്. വിവരം സ്പെഷൽ കമ്മിഷണറെ പോലും അറിയിച്ചില്ല. English Summary:
Sabarimala Maintenance Row: Sabarimala temple repairs now require mandatory court approval. This follows a High Court directive issued after unauthorized repairs were carried out on sacred items in 2023. The ruling emphasizes transparency and adherence to established protocols for any maintenance work involving valuable temple assets. |
|