LHC0088 • 2025-10-28 09:10:44 • views 588
നിലമ്പൂർ ∙ കുളിക്കാൻ വാങ്ങിയ സോപ്പ് തുറന്നപ്പോൾ ഉള്ളിൽ സിമന്റ് കട്ട! നിലമ്പൂർ മുമ്മുള്ളിയാൽ ചായക്കട നടത്തുന്ന നെച്ചിക്കാട്ടിൽ ദേവയാനിക്കാണു സോപ്പിനു പകരം സിമന്റ് കട്ട ലഭിച്ചത്. ചന്ദനഗന്ധമുള്ള കുളി സോപ്പെന്നു കരുതിയാണ് ചന്തക്കുന്നിലെ പ്രമുഖ കടയിൽ നിന്ന് 5 സോപ്പുകൾ വാങ്ങിയത്. ശുദ്ധമായ ചന്ദനത്തൈലം ഉൾപ്പെടെ 20 ചേരുവകൾ ചേർത്ത് മഹാരാഷ്ട്രയിൽ നിർമിച്ചതാണെന്നു കവറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിപണനം പ്രമുഖ സിഗരറ്റ് കമ്പനിയുടെ പേരിലാണ്. വാർത്തയാക്കുമെന്ന് അറിയിച്ചപ്പോൾ പകരം സോപ്പ് തരാം എന്നു കടയുടമ പറഞ്ഞതായി ദേവയാനി പറഞ്ഞു.
English Summary:
Soap scam reported in Nilambur where a woman found a cement block inside a soap wrapper. The woman bought five soaps from a shop believing that it was a quality product, only to discover the fraud upon opening the soap. The shop owner offered a replacement upon being informed about the incident. |
|