LHC0088 • 2025-10-28 09:10:50 • views 926
ആലപ്പുഴ ∙ ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി ബാബുവിന്റെ വെളിപ്പെടുത്തൽ. ചെമ്പെന്ന് രേഖപ്പെടുത്തിയാണ് കട്ടിളപ്പടികള്‍ കൊണ്ടുപോയത്. ലോഹം എന്താണോ അതാണ് രേഖകളില്‍ എഴുതിയിരിക്കുന്നത്. അടിസ്ഥാന ലോഹത്തില്‍ സ്വര്‍ണം പൂശാനാണ് പറഞ്ഞത്. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്. താന്‍ ഒരു ഉദ്യോഗസ്ഥനാണ്. ഡിപ്പാര്‍ട്ട്മെന്‍റ് നടപടികൾ പൂര്‍ണമായി അനുസരിക്കുന്നുവെന്നും മുരാരി ബാബു പറഞ്ഞു.
- Also Read ശബരിമല യുവതി പ്രവേശം; 2007ൽ ഇടതു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തോട് ചേർന്നു നിൽക്കുന്നു: വി.എൻ. വാസവൻ
വിജയ് മല്യ നല്‍കിയ സ്വർണം ചെമ്പാണെന്ന് 2019ൽ റിപ്പോർട്ട് നൽകിയതിനു മുരാരി ബാബുവിനെ ദേവസ്വം വകുപ്പ് സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നു മുരാരി ബാബു നിലവിൽ ഹരിപ്പാട് ഡപ്യൂട്ടി കമ്മിഷണറാണ്. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ സ്വർണപ്പാളി കൊടുത്തുവിട്ടതും മുരാരി ബാബുവാണ്.
- Also Read സ്വർണം പൂശിയ ശിൽപങ്ങൾ റിപ്പോർട്ടിൽ ചെമ്പായി, ഗുരുതര വീഴ്ച; മുരാരി ബാബുവിന് സസ്പെൻഷൻ
മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുരാരി ബാബു നേരത്തെ പറഞ്ഞിരുന്നു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞത്. വീഴ്ചയിൽ പങ്കില്ലെന്നും മുരാരി ബാബു പറഞ്ഞിരുന്നു. English Summary:
Murari Babu\“s Shocking Revelation: The Travancore Devaswom Board official, Murari Babu, claims gold was taken for plating but recorded as copper. Further investigation is needed to clarify the details of the incident. |
|