സ്റ്റോക്ഹോം∙ 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം.
- Also Read ‘നല്ല പ്രസിഡന്റ് ആയിരുന്നില്ല; ഒന്നും ചെയ്യാതെ പുരസ്കാരവും ലഭിച്ചു’: ‘നൊബേൽ പ്രേമ’ത്തിൽ വീണ്ടും ഒബാമയെ കുത്തി ട്രംപ്
ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കാണ് ഇവർ വഹിച്ചത്. സമാധാന നൊബേലിനായി ഏറെ വാദഗതികൾ ഉയർത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പുരസ്കാര പ്രഖ്യാപനം ഏറെ നിരാശയാണ് സമ്മാനിച്ചത്.
English Summary:
Nobel Peace Prize: Nobel Peace Prize 2025 awarded to Venezuela’s María Corina Machado, Know everything about the winner |
|