ന്യൂഡൽഹി∙ ബീച്ചുകൾ എന്ന ആകർഷണത്തിന് അപ്പുറത്തേക്കു ഗോവയെ മാറ്റി എടുത്തിരിക്കുകയാണെന്നു ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെ. സംസ്ഥാനത്തിന്റെ പരിഷ്കരിച്ച ടൂറിസം വീക്ഷണം ഡൽഹിയിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ‘‘ഗോവ ഇനി വെറുമൊരു അവധിക്കാല കേന്ദ്രമല്ല. ജനങ്ങളെയും, പരിസ്ഥിതിയെയും, സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാനമാക്കിയുള്ള ഉത്തരവാദിത്ത ടൂറിസത്തിന്റെ ഇന്ത്യൻ മാതൃകയാണ്’’– മന്ത്രി പറഞ്ഞു.
- Also Read ‘കാബൂളിലെ ടെക്നിക്കൽ മിഷനെ ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്തും’: പ്രഖ്യാപനവുമായി ജയശങ്കർ
2024ൽ ഗോവയിൽ 10.41 ദശലക്ഷം സന്ദർശകരാണ് എത്തിയത്. 2025ന്റെ ആദ്യ പകുതിയിൽ 5.46 ദശലക്ഷം പേർ എത്തി. ഇതു മുൻ വർഷത്തെ അപേക്ഷിച്ച് 8% വളർച്ചയാണു കാണിക്കുന്നത്. പോർവോറിം ടൗൺ സ്ക്വയർ, ഏകതാ മാൾ, ഛത്രപതി ശിവാജി മഹാരാജ് ഡിജിറ്റൽ മ്യൂസിയം, ഹാർവാലം ഇക്കോ-ടൂറിസം പ്രൊജക്ട് എന്നിവയെല്ലാം ഗോവൻ ടൂറിസത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ടൂറിസം കേന്ദ്രീകൃത വളർച്ച എല്ലാ ഗോവക്കാർക്കും പ്രാദേശിക കരകൗശല വിദഗ്ധർക്കും കർഷകർക്കും ഹോംസ്റ്റേ ഉടമകൾക്കും ടാക്സികൾക്കും വരുമാനം നൽകുമെന്നു ടൂറിസം ഡയറക്ടർ കേദാർ നായിക് പറഞ്ഞു.
- Also Read സുബീന്‍ പണം സൂക്ഷിച്ചത് പഴ്സനൽ സെക്യൂരിറ്റിമാരുടെ അക്കൗണ്ടിൽ; കോടികളുടെ ഇടപാട്, വിവരങ്ങൾ ഡയറിയിൽ: 2 പേർ അറസ്റ്റിൽ
English Summary:
Goa\“s Transformation Beyond Beaches: Goa tourism is transforming beyond just beaches, focusing on responsible and sustainable practices. |