പാലക്കാട് ∙ ആരോഗ്യപ്രവർത്തകർക്കെതിരെ തുടർച്ചയായി അക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ സ്വയം രക്ഷയ്ക്കായി ‘പെപ്പർ സ്പ്രേ’ നൽകാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലക്കാട് ബ്രാഞ്ച് തീരുമാനിച്ചു. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യും.
പ്രതിസന്ധികളെല്ലാം നേരിട്ട് മനുഷ്യജീവനെ രക്ഷിക്കുന്ന ഡോക്ടർമാരുടെ അന്തസ്സും സുരക്ഷയും ഉയർത്തുകയാണു ലക്ഷ്യമെന്നു പ്രസിഡന്റ് ഡോ.ആർ.സത്യജിത്, സെക്രട്ടറി ഡോ.അക്ഷയ് ജയപ്രകാശ് എന്നിവർ അറിയിച്ചു. English Summary:
Doctor safety is paramount. The Indian Medical Association Palakkad is distributing pepper spray to doctors for self-defense against increasing attacks, aiming to protect their dignity and ensure their security. |