search
 Forgot password?
 Register now
search

‘ഹോണ്‍ ‘പണിയായി’, വയറുകൾ വലിച്ചു പൊട്ടിച്ചു’; മന്ത്രിക്ക് മുന്നിൽ ഹോണടിച്ച് പാഞ്ഞു, പെർമിറ്റ് റദ്ദാക്കി: വിശദീകരിച്ച് ഡ്രൈവർ

deltin33 2025-10-28 09:23:08 views 1257
  



കോതമംഗലം∙ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗത്തിൽ എത്തി ഹോൺ മുഴക്കിയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ സംഭവത്തിൽ വിശദീകരണവുമായി ഡ്രൈവർ. ഹോൺ തകരാറിലായതാണെന്നും മനഃപൂർവം അല്ലെന്നും ഡ്രൈവർ പറഞ്ഞു.

‘‘ കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്തെത്തിയപ്പോൾ പൊലീസ് വണ്ടി വന്നു. സ്റ്റാൻഡിൽ കയറിയില്ലെങ്കിൽ പെറ്റി കിട്ടും. അതിനാൽ കയറി. ബസിനു കുറുകേ ഒരു കാർ വന്നപ്പോൾ ഹോൺ അടിച്ചു. ഇലക്ട്രിക് ഹോണാണ് അടിച്ചത്. ഹോൺ ജാം ആയി. അപ്പോഴാണ് പരിപാടി നടക്കുന്നതായി കണ്ടത്. ഹോണിന്റെ വയറുകൾ ഞാൻ വലിച്ചു പൊട്ടിച്ചു. പതുക്കെയാണ് ബസ് അകത്തേക്ക് കയറ്റിയത്. കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ഇലക്ട്രീഷ്യൻ വന്നാണ് ഒടുവിൽ ഹോണിലെ പ്രശ്നം പരിഹരിച്ചത്. ആർടിഒ ഉദ്യോഗസ്ഥർ ആദ്യം എന്നോട് പോകാൻ പറഞ്ഞു. പിന്നീട് തിരിച്ചു ചെല്ലാൻ പറ‌ഞ്ഞു.’’–ഡ്രൈവർ പറഞ്ഞു.

  • Also Read ഹോൺ അടിച്ച് വേദിക്ക് മുന്നിലൂടെ പാഞ്ഞ് സ്വകാര്യ ബസിന്റെ ‘ഷോ’, തത്സമയം നടപടിയുമായി മന്ത്രി ഗണേഷ് കുമാർ; പെർമിറ്റ് റദ്ദാക്കി   


കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. പ്രസംഗം നടത്തിയ വേദിയിൽ വച്ച് തന്നെയാണ് പെർമിറ്റ് റദ്ദാക്കിയ വിവരം മന്ത്രി അറിയിച്ചത്. വേദി വിട്ടുപോകുന്നതിന് മുൻപ് തന്നെ മന്ത്രി നടപടി എടുക്കുകയായിരുന്നു. ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുമെങ്കിൽ പൊതുവഴിയിൽ എന്ത് വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും മന്ത്രി ചോദിച്ചിരുന്നു. സ്വകാര്യ ബസിന്റെ ‍ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടർ വാഹനവകുപ്പ് ആരംഭിച്ചു.

  • Also Read ഉറക്കം കളഞ്ഞ് സീരീസ് കാണൽ, ടെൻഷൻ വന്നാൽ ഭക്ഷണം, മതിയാകാത്ത ഷോപ്പിങ്, വർക്ക്ഹോളിക്? അപകടമാണ്, ഇങ്ങനെ ചെയ്താൽ രക്ഷപ്പെടാം!   


‌‘‘ഞാനും ആന്റണി ജോൺ എംഎൽഎയും പ്രസംഗിച്ചു കൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി ഒരു വാഹനം വരുന്നത് കണ്ടു. ആദ്യം വിചാരിച്ചത് ഫയർ എൻജിൻ ഹോൺ മുഴക്കി വരികയാണെന്നാണ്. നോക്കുമ്പോൾ ഒരു പ്രൈവറ്റ് ബസ് നിറച്ച് ആളെയും വച്ച് കൊണ്ട് റോക്കറ്റ് പോകുന്നതു പോലെ അകത്തേക്ക് പോകുന്നു. ബസ് സ്റ്റാന്‍ഡിനകത്ത് എന്തിനാണ് ഇത്രയും ഹോൺ അടിക്കുന്നത്. ജനങ്ങൾ കൂടിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വണ്ടി ഓടിക്കുന്നവർ പുറത്ത് എന്ത് വേഗത്തിലായിരിക്കും ഇത് ഓടിക്കുന്നത്.’’ – ഗണേഷ് കുമാർ പറഞ്ഞു. English Summary:
Driver Explains Honking Incident in Kothamangalam: The permit of a private bus was canceled after it honked loudly near a stage where Transport Minister Ganesh Kumar was speaking in Kothamangalam. The bus driver has since provided an explanation for the incident.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com