നാളത്തെ പരീക്ഷ ഇന്ന് വൈകിട്ട് റദ്ദാക്കി പിഎസ്‌സി; നട്ടംതിരിഞ്ഞ് ഉദ്യോഗാർഥികൾ, യോഗ്യത മാറ്റിയെന്ന് വിശദീകരണം

cy520520 2025-10-28 09:25:33 views 1032
  



തിരുവനന്തപുരം∙ ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് റദ്ദാക്കി ഉദ്യോഗാര്‍ഥികളെ നട്ടംതിരിച്ച് പിഎസ്‌സി. പരീക്ഷ എഴുതാന്‍ തലേന്നു തന്നെ വിവിധയിടങ്ങളില്‍ എത്തിയ നിരവധി പേരാണ് അവസാനനിമിഷം പരീക്ഷ മാറ്റിയതിനെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നത്. 14ന് നടത്താന്‍ നിശ്ചയിച്ച മൈക്രോബയോളജി അസി. പ്രഫസര്‍ പരീക്ഷയാണ് പിഎസ്‌സി അവസാനനിമിഷം റദ്ദാക്കിയതെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടു.  

  • Also Read ഒത്തുതീർപ്പ് ഫോർമുലയിൽ ‘വർക്കിങ് പ്രസിഡന്റും നിയമസഭാ സീറ്റും ; ജനീഷിന് വഴിയൊരുങ്ങിയത് ഇങ്ങനെ   


കൊച്ചിയില്‍ ഉള്ള നിരവധി പേര്‍ക്ക് പരീക്ഷകേന്ദ്രം അനുവദിച്ചത് കോഴിക്കോട്ടാണ്. ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്ന് ലീവെടുത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇന്ന് കോഴിക്കോട് എത്തിയിരുന്നു. വൈകിട്ട് 5 മണിക്കു ശേഷമാണ് ഇവര്‍ക്ക് ലോഗിന്‍ ചെയ്തു പരിശോധിക്കാന്‍ സന്ദേശം കിട്ടിയത്. തുടര്‍ന്നാണ് പരീക്ഷ മാറ്റിവച്ചുവെന്നും പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്നുമുള്ള അറിയിപ്പ് ലഭിച്ചത്. അവസാനനിമിഷം പരീക്ഷ മാറ്റിയതോടെ മടക്കയാത്രയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനാല്‍ ഇന്ന് കോഴിക്കോട് തങ്ങേണ്ട അവസ്ഥയാണുണ്ടായതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.  

  • Also Read രാഷ്ട്രീയത്തിലേക്ക് ‘ഉദയ് അവറുകളുടെ പുള്ള’; അജ്ഞാതവാസം കഴിഞ്ഞു! അഭിനയം പഠിച്ച് ഇൻപനിധി, വഴി മാരി സെൽവരാജ് സിനിമ?   


വടക്കന്‍ ജില്ലകളില്‍നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോന്നവര്‍ യാത്രയ്ക്കിടെ വിവരം അറിഞ്ഞ് ഇടയ്ക്കിറങ്ങി തിരികെ പോയി. പരീക്ഷയുടെ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ഇന്നു ചേര്‍ന്ന കമ്മിഷന്‍ യോഗത്തെ സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നതെന്നാണ് പിഎസ്‌സിയുടെ വീശദീകരണം. ഉച്ചയ്ക്കു ശേഷമാണ് ഇക്കാര്യം പരീക്ഷാ കണ്‍ട്രോളറെ അറിയിച്ചതും പരീക്ഷ റദ്ദാക്കിയതും. English Summary:
PSC Exam Cancelled: The Microbiology Assistant Professor exam scheduled for Tuesday was cancelled on Monday evening, causing significant inconvenience to candidates who had already traveled to the exam centers.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133156

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.