LHC0088 • 2025-10-28 09:26:53 • views 1268
പാലക്കാട്∙ കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്.
- Also Read കൊല്ലപ്പെട്ട ഹമാസ് ബന്ദികളിൽ നേപ്പാൾ വിദ്യാർഥിയും; ബിപിൻ ഇസ്രയേലിൽ എത്തിയത് കൃഷി പഠിക്കാൻ
ബിനുവിന്‍റെ മൃതദേഹത്തിന് സമീപത്ത് മറ്റൊരു യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസിയായ നിതിന്‍റെ മൃതശരീരമാണ് കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. English Summary:
Two Youths Found Dead in Palakkad: Two youths were found shot dead in Kalladikode, Palakkad. The incident is under police investigation, with initial suspicions pointing towards a murder-suicide. |
|