LHC0088 • 2025-10-28 09:28:58 • views 929
പെഷാവർ∙ പാക്കിസ്ഥാൻ, അഫ്ഗാൻ സേനകൾ തമ്മിൽ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് ഏറ്റുമുട്ടി. അഫ്ഗാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തെന്നും, ഇതിനു തക്കതായ മറുപടി നൽകിയെന്നും പാക്കിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
- Also Read ‘ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് നൂറിലധികം പാക്ക് സൈനികർ; ഇന്ത്യ ഏൽപ്പിച്ച ആഘാതം മരണസംഖ്യയിൽ നിന്ന് തന്നെ വ്യക്തം’
പാക്ക് സൈന്യത്തിന്റെ തിരിച്ചടിയിൽ അഫ്ഗാൻ ടാങ്കുകൾക്കും സൈനിക പോസ്റ്റുകൾക്കും കേടുപാടുകൾ വന്നതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഡപ്യൂട്ടി പൊലീസ് വക്താവ് ഏറ്റുമുട്ടൽ സ്ഥിരീകരിച്ചു. ഈ ആഴ്ച ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ വെടിവയ്പ്പ് നടക്കുന്നത് രണ്ടാം തവണയാണ്.
- Also Read കോൺഗ്രസിലെ ‘സ്പേസ്’ ധൈര്യം; കേന്ദ്രത്തിന് വേണ്ടത് ബ്രാൻഡിങ്! ജീവിക്കാൻ കൺസൽറ്റൻസി, സ്റ്റാർട്ടപ്; ‘എക്സ് ബയോ’ ആരും ശ്രദ്ധിച്ചില്ല – കണ്ണൻ ഗോപിനാഥൻ അഭിമുഖം
അഫ്ഗാൻ സൈന്യവും പാക്കിസ്ഥാൻ താലിബാനും ചേർന്ന് പ്രകോപനമില്ലാതെ ഒരു പാക്കിസ്ഥാൻ പോസ്റ്റിനു നേരെ വെടിയുതിർത്തെന്നാണ് പാക്ക് മാധ്യമങ്ങൾ പറയുന്നത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കുർറം ജില്ലയിൽ പാക്ക് സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ താലിബാന്റെ പരിശീലന കേന്ദ്രം പാക്ക് സൈന്യം നശിപ്പിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ശനിയാഴ്ച പാക്ക്–അഫ്ഗാൻ സൈന്യങ്ങൾ അതിർത്തിയിൽ ഏറ്റുമുട്ടിയിരുന്നു. ഇരുഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. നിരവധി സൈനികർ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെയും ഖത്തറിന്റെയും അഭ്യർഥനയെ തുടർന്ന് ഞായറാഴ്ച ഏറ്റുമുട്ടൽ അവസാനിച്ചിരുന്നു. പാക്കിസ്ഥാനും അഫ്ഗാനും ഇടയിലുള്ള വഴികൾ അടഞ്ഞു കിടക്കുകയാണ്. 58 പാക്ക് സൈനികരെ കൊലപ്പെടുത്തിയെന്നാണ് അഫ്ഗാൻ അവകാശപ്പെടുന്നത്. എന്നാൽ, തങ്ങളുടെ 23 സൈനികരെ നഷ്ടമായെന്നും 200ൽ അധികം താലിബാൻകാരെ കൊലപ്പെടുത്തിയെന്നും പാക്കിസ്ഥാൻ പറയുന്നു. തെഹ്‍രികെ താലിബാൻ പാക്കിസ്ഥാന്റെ (ടിടിപി) ഒളിത്താവളങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യം അഫ്ഗാൻ അതിർത്തിയിൽ ആക്രമണം നടത്തിയതോടെയാണ് സംഘർഷമുണ്ടായത്. English Summary:
Pakistan Afghanistan Border Clash intensifies as tensions flare between the two nations. Recent reports indicate a military clash involving Afghan and Pakistani forces, resulting in casualties and infrastructure damage, escalating the conflict in the border region. |
|