LHC0088 • 2025-10-28 09:29:15 • views 988
കണ്ണൂർ ∙ ഒന്നാം ചരമ വാർഷികത്തിൽ എഡിഎം നവീൻ ബാബുവിനെ പൂർണമായി വിസ്മരിച്ച് ഇടത് അനുകൂല സംഘടനകൾ. സ്റ്റാഫ് കൗൺസിൽ പോലും അനുസ്മരണ യോഗം ചേരാൻ തയാറായില്ല. അതേ സമയം, ബിജെപിയും യൂത്ത് കോൺഗ്രസും എൻജിഒ അസോസിയേഷനും കലക്ടറേറ്റ് പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു.
- Also Read ‘വേദന സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു; നീതി ഇപ്പോഴും അകലെ, നിർണായക വിവരങ്ങൾ മറച്ചുവച്ചു’
അനുസ്മരണ യോഗം നടത്തേണ്ടതല്ലേ എന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായം ഉയർന്നെങ്കിലും ആരും തയാറായില്ല. ഇടത് സഹചാരിയായിരുന്നിട്ടും എൻജിഒ യൂണിയനും അനുസ്മരണം നടത്തിയില്ല. അതേ സമയം, ബിജെപി കലക്ടറേറ്റിന് മുന്നിൽ നവീൻ ബാബുവിന്റെ ഛായാചിത്രം സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി. നോർത്ത് ജില്ലാ പ്രസിഡന്റ് കെ.െക.വിനോദ് കുമാർ അനുശോചന പ്രസംഗം നടത്തി. പി.പി.ദിവ്യയുെട നാവാണ് നവീൻ ബാബുവിനെ കൊന്നതെന്നും ദിവ്യയെ സ്വർണപ്പാളികൊണ്ട് പൊതിയാനാണ് സിപിഎം നീക്കമെന്നും വിനോദ് കുമാർ ആരോപിച്ചു.
- Also Read ‘മരിക്കാൻ പോവുകയാണോ! ഞാൻ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിച്ചു, ഉള്ളിൽ അലറിവിളിച്ചു’: താലിബാൻ ഭീകരത തിരികെവന്ന ആ രാത്രി
എൻജിഒ അസോസിയേഷൻ സംഘടപ്പിച്ച അനുസ്മരണം ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി.അബ്ദുല്ലയും യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും ഉദ്ഘാടനം ചെയ്തു. മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. തലശേരി അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ഏക പ്രതി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയോട് ഡിസംബർ 16ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം, പി.പി. ദിവ്യ പൊതുരംഗത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കുകയാണ്. English Summary:
Left Organizations Absent from Naveen Babu Remembrance: Despite his past affiliations, left-leaning organizations remained conspicuously absent from commemorative events, while BJP, Youth Congress, and NGO associations organized gatherings. |
|