കോഴിക്കോട്∙ സംസ്ഥാന വ്യാപകമായി ആരംഭിച്ച എയർ ഹോൺ പിടിച്ചെടുക്കൽ സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച 70 ബസുകൾ പരിശോധിച്ചു. 15 ബസുകൾക്കെതിരെ മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗം നടപടിയെടുത്തു. ആർടിഒ എസ്.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസുകൾക്കെതിരെ നടപടി.
എയർ ഹോൺ ഘടിപ്പിച്ച ബസുകൾ ഇവ നീക്കം ചെയ്ത് ആർടിഒ മുൻപാകെ ഹാജരാകണം. 120 ശബ്ദതരംഗത്തിനു മുകളിലുള്ള ഹോൺ ചെറിയ വാഹനങ്ങൾക്ക് അലോസരമാകുന്നതായും അപകടം കൂടുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന ആരംഭിച്ചത്. ഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ ആദ്യ കേസിൽ 2000 രൂപയാണ് പിഴ. എന്നാൽ തുടർന്നാൽ പരിശോധനയിൽ കണ്ടെത്തിയാൽ 10,000 രൂപ പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary:
Air horn ban in Kerala intensifies with increased inspections and fines. The Motor Vehicle Department is cracking down on vehicles using high-decibel air horns to reduce noise pollution and improve road safety. Violators face hefty penalties, starting from ₹2000 for the first offense and escalating to ₹10,000 for subsequent violations. |
|