കഴക്കൂട്ടം ∙ ലോറിയിൽ കൊണ്ടു പോയ ഇരുമ്പു പൈപ്പുകൾ റോഡിൽ വീണ് പിന്നിൽ വന്ന കാറിലും സ്കൂട്ടറിലും തുളച്ചു കയറി. ആർക്കും പരുക്കില്ല . കഴക്കൂട്ടം അമ്പലത്തിൻകരയ്ക്കു സമീപം ഇടറോഡിലാണ് സംഭവം. തമിഴ്നാട്ടിൽ നിന്നു പൈപ്പുമായി വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് അപകടം. അപകടം ഉണ്ടാക്കിയതിനു തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടടുത്തു. അര മണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. English Summary:
Accident news from Kazhakkoottam reports iron pipes falling from a lorry, piercing a car and scooter. No injuries were reported, and police have registered a case against the Tamil Nadu driver. |