കൊച്ചി∙ എറണാകുളം ഇലഞ്ഞി പഞ്ചായത്ത് ഓഫിസിനു സമീപം സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് 12 വിദ്യാർഥികൾക്കു നിസ്സാര പരുക്ക്. ഇവരെ പിറവത്തേയും മോനിപ്പള്ളിയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
- Also Read കവർന്ന പണം ഏലമായി; ഇനി എന്തു ചെയ്യും?: വിൽക്കാൻ കോടതിയുടെ അനുമതി വേണമെന്ന് പൊലീസ്
ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ ബസും കടുത്തുരുത്തി പാഴുത്തുരുത്ത് എസ്കെപിഎസ് സ്കൂളിലെ ബസുമാണ് കൂട്ടിയിടിച്ചത്. വൈകിട്ട് സ്കൂൾ വിട്ട ശേഷം വിദ്യാർഥികളെ വീട്ടിലേക്ക് മടക്കിക്കൊണ്ടു പോവുകയായിരുന്നു സ്കൂൾ ബസുകൾ.
- Also Read ബിരിയാണിക്കൊപ്പം വിളമ്പിയ സാലഡ് തീർന്നു; കാറ്ററിങ് ജോലിക്കാരനു മർദനം, കേസ്
English Summary:
School bus accident in Ernakulam: School bus accident occurred in Ernakulam, Kerala, near the Elanji panchayat office involving St. Philomena\“s School and SKPS School buses. |