cy520520 • 2025-10-28 09:33:20 • views 1252
തിരുവനന്തപുരം ∙ പൊലീസ് മർദനത്തിൽ വടകര എംപി ഷാഫി പറമ്പിലിന്റെ മൂക്കു പൊട്ടിയതു വിവാദമായിരിക്കെ, ഷാഫിയോടു സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി മിൽമ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാർഡ് പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ചു. മിൽമ മലബാർ മേഖലാ യൂണിയന്റെ സമൂഹമാധ്യമ പേജിൽ വന്ന കാർഡാണ് കോൺഗ്രസ് അനുഭാവികളുടെ പ്രതിഷേധത്തിനു കാരണമായത്.
- Also Read ഷാഫി പറമ്പിൽ എംപിയെ പൊലീസ് ആക്രമിച്ചത് മനഃപൂർവം: വി.ഡി.സതീശൻ
മൂക്കിനു മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ച ആളെയാണു പരസ്യത്തിൽ അവതരിപ്പിച്ചത്. ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’ എന്നാണ് മിൽമ ഐസ്ക്രീം പിടിച്ചു നിൽക്കുന്നയാളുള്ള പരസ്യത്തിലെ വാചകം. ‘സിഐഡി മൂസ’ സിനിമയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രമാണു തൊരപ്പൻ കൊച്ചുണ്ണി. ‘എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ’ എന്ന ഡയലോഗ് സിനിമയിൽ ഈ കഥാപാത്രം പറയുന്നുണ്ട്.
- Also Read ‘സൂക്ഷിച്ചു നടന്നാൽ മതി; മൂക്കിന്റെ പാലമേ പോയിട്ടുള്ളൂ’: ഷാഫിക്കെതിരെ ഭീഷണി പ്രസംഗവുമായി ഇപി
ഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. എന്നാൽ, ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പ്രതികരിച്ചു. മിൽമയുടെ സമൂഹമാധ്യമ ടീമാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആരെയും രാഷ്ട്രീയമായി ആക്രമിക്കാൻ മിൽമയ്ക്കു താൽപര്യമില്ല. ഉപഭോക്താക്കളെ ആകർഷിക്കാൻ നല്ല പരസ്യവാചകങ്ങൾ നൽകാറുണ്ട്. അതിനപ്പുറമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു.
- Also Read വലിയ ഓപ്പറേഷൻ ചെയ്തിട്ടും എന്റെ മുടിയും അൽപ്പം മാത്രമേ മുറിച്ചിരുന്നുള്ളു: ഷാഫിക്കെതിരായ ട്രോളിൽ പ്രതികരിച്ച് സജിത മഠത്തില്‍
ബിജെപി നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ബാരിക്കേഡ് മറികടന്നുപോകാൻ കഴിയാതെ അവരുമായി തർക്കിച്ച വിദ്യാർഥിയെ കാരിക്കേച്ചറാക്കി കഴിഞ്ഞ ദിവസം മിൽമ പരസ്യം ചെയ്തിരുന്നു. ‘ഡാ മോനേ ഒന്നു കൂളായിക്കേ നീ’ എന്ന വാചകത്തോടെയായിരുന്നു ലെസിയുടെ പരസ്യം. കുട്ടിയുടെ പിതാവ് മിൽമ അധികൃതർക്കു പരാതി നൽകിയതോടെ പരസ്യം പിൻവലിച്ചിരുന്നു. English Summary:
Milma Ad Pulled After Controversy: Milma Ad Controversy revolves around Milma withdrawing an advertisement featuring a caricature resembling Shafi Parambil after it sparked controversy. |
|