മൂവാറ്റുപുഴ ∙ പെഴക്കപ്പിള്ളിയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. മുളവൂർ പേഴക്കാപ്പിള്ളി പ്ലാവിൻചുവട് ഭാഗത്ത് ചക്കുങ്ങൽ വീട്ടിൽ ഷിനാജ് സലിം (36) ആണ് അറസ്റ്റിലായത്. കുത്തേറ്റയാളും പ്രതിയും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സാമൂഹിക വിരുദ്ധരുടെ ലിസ്റ്റിൽ ഉള്ളവർ ആണ്. പ്രതിയുടെ ചില കേസുകളിലെ സാക്ഷിയായ പരാതിക്കാരനെ തർക്കത്തിനൊടുവിൽ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എസ്.എൻ.സുമിത, പി.സി.ജയകുമാർ, ടി.എ.മുഹമ്മദ്, പി.വി.എൽദോസ്, സീനിയർ സിപിഒ ബിബിൽ മോഹൻ, സിപിഒമാരായ അൻസാർ കുഞ്ജാട്ട്, സാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. English Summary:
Attempted murder occurred in Muvattupuzha, Kerala, where a youth was stabbed during an argument. The accused has been arrested, and the police are continuing their investigation into the incident. |