LHC0088 • 2025-10-28 09:34:43 • views 952
തിരുവനന്തപുരം∙ ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത അതൃപ്തി തിരഞ്ഞെടുപ്പിനു മുന്‍പ് പരിഹരിക്കാനുറച്ച് സര്‍ക്കാര്‍. ശമ്പളപരിഷ്‌കരണ കമ്മീഷനെ നിയോഗിച്ച് റിപ്പോര്‍ട്ട് വാങ്ങി പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭരണപക്ഷ സംഘടനയായ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി.
- Also Read പ്രതീക്ഷിക്കാം ‘ഇലക്‌ഷൻ ബംപർ’: ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഡിഎ കുടിശിക വിതരണം പരിഗണനയിൽ
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കമ്മിഷനെ നിയോഗിക്കുന്ന കീഴ്വഴക്കം പാലിച്ചിരുന്നെങ്കില്‍ 2024ല്‍ തന്നെ ശമ്പളം വര്‍ധിപ്പിക്കേണ്ടതായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ആറു മാസമായിട്ടും ഇതുവരെ കമ്മിഷനെ പ്രഖ്യാപിക്കാന്‍ പോലും തയാറാകാത്തതില്‍ കടുത്ത അതൃപ്തിയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇതു തിരിച്ചടിയാകുമെന്ന ആശങ്ക സര്‍ക്കാരിനും സിപിഎമ്മിനുമുണ്ട്. ഇതോടെയാണ് ശമ്പളപരിഷ്‌കരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്.
- Also Read ഇപിഎഫ്ഒ യോഗത്തിൽ നിർണായക തീരുമാനം; പെൻഷൻ ഫണ്ട് ഒഴികെയുള്ള മുഴുവൻ തുകയും പിൻവലിക്കാം
ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ഡിഎ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ചു പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് മാര്‍ച്ച് നടത്തിയത്. അതേസമയം, തങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ടാണു ശമ്പളം വര്‍ധിപ്പിച്ചതെന്നു വരുത്തിത്തീര്‍ക്കാനാണു ഭരണപക്ഷ സംഘടനകള്‍ ഇപ്പോള്‍ സമരത്തിനിറങ്ങിയതെന്നു പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. സിപിഐ സർവീസ് സംഘടയും, പ്രതിപക്ഷ സംഘടനകളും നടത്തിയ പണിമുടക്കിനെ ഭരണപക്ഷ സംഘടനകള്‍ നേരത്തെ എതിര്‍ത്തിരുന്നു. English Summary:
Kerala Government to Consider Salary Revision for Employees: Kerala salary revision is expected soon due to employee dissatisfaction. The government plans to appoint a commission to address salary concerns before the upcoming election. This move is aimed at resolving the employee issues and preventing potential electoral setbacks. |
|