കൊച്ചി ∙ അയൽവാസിയെ വാക്കത്തി ഉപയോഗിച്ച് വെട്ടി പരുക്കേൽപിച്ച കേസിൽ യുവാവ് പിടിയിൽ. ആലുവ കുട്ടമശ്ശേരി അമ്പലപ്പറമ്പ് വട്ടപറമ്പിൽ അജ്മലിനെ (29) ആണ് ആലുവ പൊലീസ് ആലപ്പുഴയിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ 7 മാസമായി പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു. മാർച്ച് 31ന് രാത്രിയാണ് സംഭവം നടന്നത്. മുൻവിരോധത്തെ തുടർന്ന് അയൽവാസിയായ അബ്ദുൽ സലാമിനെ, സലാമിന്റെ വീട്ടുമുറ്റത്ത് വച്ച് വാക്കത്തി ഉപയോഗിച്ച് മാരകമായി വെട്ടി പരുക്കേൽപിക്കുകയായിരുന്നു.
സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞ പ്രതി ഏർവാടിയിലും മറ്റു വിവിധ സ്ഥലങ്ങളിലുമായി ഒളിവിലായിരുന്നു. ഫോൺ ഉപയോഗിച്ചിരുന്നില്ല. ഡിവൈഎസ്പി ടി.ആർ.രാജേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ആലപ്പുഴയിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എസ്ഐമാരായ എൽദോ പോൾ, കെ.നന്ദകുമാർ, എഎസ്ഐ വിനിൽ കുമാർ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. English Summary:
Kochi Crime News focuses on the arrest of a young man for assaulting his neighbor with a machete in Aluva. The accused, Ajmal, was apprehended in Alappuzha after being on the run for seven months following the incident on March 31st. |