deltin33 • 2025-10-28 09:34:52 • views 716
ധാക്ക∙ പൊതുതിരഞ്ഞെടുപ്പിനു ശേഷം ജനാധിപത്യ പരിഷ്കരണം ഉറപ്പാക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് ബംഗ്ലദേശിലെ രാഷ്ട്രീയ പാർട്ടികൾ. പിന്നാലെ ധാക്കയിൽ പ്രതിഷേധം. ‘ജൂലൈ ചാർട്ടർ’ എന്നു പേരിട്ട ധാരണാപത്രം ഇന്നാണ് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഒപ്പുവച്ചത്. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി), ജമാഅത്തെ ഇസ്‌ലാമി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി തുടങ്ങിയ പ്രമുഖ പാർട്ടികൾ ചാർട്ടർ അംഗീകരിച്ചപ്പോൾ പ്രമുഖ വിദ്യാർഥി നേതാക്കളുടെ നേതൃത്വത്തിലുള്ള നാഷനൽ സിറ്റിസൻ പാർട്ടി പരിപാടി ബഹിഷ്കരിച്ചു. എന്‍സിപി വിട്ടുനിന്നതോടെ ചാര്‍ട്ടർ ഒപ്പിടലിനു ശേഷം നടത്താനിരുന്ന ആഘോഷ പരിപാടികൾ യൂനുസ് റദ്ദാക്കി.
- Also Read ‘ടോമാഹോക്ക് മിസൈൽ എന്ന് കേട്ടയുടനെ റഷ്യയ്ക്ക് തിടുക്കം; ശക്തിയുടെയും നീതിയുടെയും ഭാഷ അനിവാര്യം’
അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് കരുതുന്ന തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്ത് ഭരണഘടന, നിയമം, പൊലീസ് തുടങ്ങിയ നിർണായക മേഖലകളിൽ വരുത്തേണ്ട പരിഷ്കരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതാണ് ജൂലൈ ചാർട്ടർ. പ്രധാനമന്ത്രിക്ക് രണ്ടുവർഷം കാലപരിധി നിശ്ചയിക്കുന്നതും പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്നതും ഉൾപ്പെടെയുള്ള ശുപാർശകൾ ജൂലൈ ചാർട്ടറിലുണ്ട്. ബംഗ്ലദേശിനെ ബഹുവംശ, ബഹുസ്വര രാജ്യമാക്കി പ്രഖ്യാപിക്കണമെന്നും ചാർട്ടറിൽ പറയുന്നു.
- Also Read ട്രംപിന്റെ തീരുവയ്ക്ക് മറുപണിയോ അരാട്ടൈ? കേന്ദ്രം സോഹോയ്ക്കൊപ്പം, അമിത് ഷാ ‘മെയിൽ’ മാറി; വാട്സാപ്പിന്റെ നിറം മങ്ങുമോ?
അതേസമയം, ചാർട്ടറിൽ ഒപ്പുവച്ചതിനു പിന്നാലെ നൂറു കണക്കിനുപേർ ധാക്കയിൽ പ്രതിഷേധിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ളതല്ല ചാർട്ടറെന്ന് ബംഗ്ലദേശ് പാർലമെന്റിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ സമരക്കാർ പറഞ്ഞു. ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയവർ എന്നവകാശപ്പെട്ടാണ് പ്രതിഷേധക്കാർ സമരം ചെയ്തത്. പ്രതിഷേധക്കാർക്കു നേരെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. English Summary:
July Charter Signed: Bangladesh Political Parties Agree on Democratic Reforms. Protests Erupt in Dhaka. |
|