ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നത്. അഗ്നിശമന സേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്താണ് തീപിടുത്തമുണ്ടായതെന്നാണ് സൂചന. ഉച്ചയ്ക്ക് 12.30ഓടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തീപിടുത്തത്തിൽ നിരവധി നാശനഷ്ടങ്ങളും സംഭവിച്ചു.
ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകൾ തീപിടിത്തത്തിൽ കത്തി നശിച്ചു. താഴത്തെ രണ്ട് നിലകൾ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് തീപിടിത്തം ഉണ്ടായ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ താമസിക്കുന്നത്. ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. English Summary:
Delhi fire accident reported in MP\“s flat in Delhi: Firefighters are working to contain the blaze, with no casualties reported so far. The incident caused significant damage to the basement and lower floors of the Brahmaputra Apartment. |
|