മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
പോറ്റി മുങ്ങുമെന്നു സൂചന കിട്ടി; ചടുല നീക്കവുമായി എസ്ഐടി; പെട്ടെന്നുള്ള അറസ്റ്റിനു പിന്നിൽ കൃത്യമായ വിവരം ഉണ്ണികൃഷ്ണൻ പോറ്റി. (ചിത്രം: മനോരമ)
ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിവില്‍ പോയേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം പോറ്റിയെ അറസ്റ്റ് ചെയ്തത്. സ്വർണക്കവർച്ച സംബന്ധിച്ച പരിശോധനകള്‍ക്കായി ശബരിമലയിലേക്കു പോകുകയായിരുന്ന എസ്പി എസ്.ശശിധരന്‍ ഇന്നലെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതോടെ എസ്‌ഐടി കൂടുതല്‍ ജാഗ്രതയിലായി. പല സംസ്ഥാനങ്ങളിലും വലിയ സ്വാധീനമുള്ള പോറ്റി ഒളിവില്‍ പോയാല്‍ പിന്നെ വലയിലാക്കുന്നത് ഏറെ ശ്രമകരമാണെന്ന് ഉദ്യോഗസ്ഥര്‍ക്കു കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഇതോടെ, പുളിമാത്തെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പൂർണരൂപം വായിക്കാം
‘വെടിനിർത്തൽ ധാരണ ലംഘിക്കരുത്; ഞാൻ ഒരു വാക്ക് പറഞ്ഞാൽ...’ ഹമാസിന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് ഡോണൾഡ് ട്രംപ് (Photo: Kevin Dietsch/Getty Images/AFP)
വെടിനിർത്തൽ ധാരണ ഹമാസ് ലംഘിച്ചാൽ പോരാട്ടം പുനരാരംഭിക്കാൻ ഇസ്രയേലിന് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഞാൻ ഒരു വാക്ക് പറഞ്ഞാൽ ഇസ്രയേൽ വീണ്ടും ആ തെരുവുകളിലേക്ക് ഇറങ്ങും. ഹമാസ് നിരായുധീകരണം നടപ്പാക്കണം. ആ ഉദ്യമത്തിൽ ഇസ്രയേലിന് എല്ലാ പിന്തുണയും നൽകും. ഹമാസിനെ ആയുധമുക്‌തമാക്കാൻ യുഎസ് സൈന്യത്തിന്റെ ആവശ്യമില്ല.’ – ട്രംപ് പറഞ്ഞു.
പൂർണരൂപം വായിക്കാം
പുരുഷന്മാരിലെ ആർത്തവവിരാമം; പ്രായം 30 കഴിഞ്ഞോ? ഈ ലക്ഷണങ്ങളെ അറിഞ്ഞിരിക്കണം! Representative image. Photo Credit: PeopleImages.com - Yuri A/Shutterstock.com
പുരുഷന്മാരിലെ ആര്‍ത്തവവിരാമം ആൻഡ്രോപോസ് എന്നറിയപ്പെടുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. അൻപതു വയസു കഴിഞ്ഞ പുരുഷന്മാരിലാണ് ആൻഡ്രോപോസ് സാധാരണയായി സംഭവിക്കുന്നത്. എന്നാൽ ഇപ്പോൾ മുപ്പതു വയസു കഴിഞ്ഞ പുരുഷന്മാരിലും ഇതേ അവസ്ഥ കാണപ്പെടുന്നതായും ഇത് എന്തുകൊണ്ടാണെന്നും എങ്ങനെ പരിഹരിക്കാമെന്ന് അറിയില്ലെന്നും ഡോക്ടർമാർ പറയുന്നു.
പൂർണരൂപം വായിക്കാം
ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സിനെ പരിശീലിപ്പിക്കാൻ ഇന്ത്യൻ \“ടോപ്പ് ഗണ്ണുകൾ\“; ചരിത്രത്തിന്റെ മറുപടി,അഭിമാനം! Image Credit: Canva
നൂറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ പരിശീലനം നേടിയതെല്ലാം പഴങ്കഥ, ഇന്ന് ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സ് (RAF) പൈലറ്റുമാർക്ക് ഇന്ത്യൻ വൈമാനികർ പരിശീലകരാവുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യോമസേനയുടെ (IAF) രണ്ട് ടോപ് ഗൺ വൈമാനികരെ യു.കെയിലേക്ക് അയക്കാനുള്ള തീരുമാനം കേവലം പ്രതിരോധ സഹകരണം മാത്രമല്ല; ഇന്ത്യയുടെ പ്രതിരോധ ശക്തി ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നുവന്നതിന്റെ, അഭിമാനം നിറഞ്ഞ ഒരു പ്രഖ്യാപനം കൂടിയാണ്.
പൂർണരൂപം വായിക്കാം
കാന്താര പോലെ ഹിറ്റ്, ഓരോ കോണിലും അദ്‌ഭുതങ്ങൾ! ഋഷഭ് ഷെട്ടിയുടെ 12 കോടിയുടെ വീട് ഋഷഭ് ഷെട്ടിയും ഭാര്യയും
കാന്താര ചർച്ചയാവുമ്പോൾ അതിനൊപ്പം ഹിറ്റായിരിക്കുകയാണ് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ ഉഡുപ്പിയിലെ വീട്. കുന്ദാപുരയിൽ സ്ഥിതിചെയ്യുന്ന ഈ ബംഗ്ലാവിന്റെ വില 12 കോടി രൂപയാണ്.കല, പാരമ്പര്യം, സംസ്കാരം എന്നിവയോട് ഋഷഭിനുള്ള അഭിനിവേശം വെളിവാക്കുംവിധമാണ് വീടൊരുക്കിയത്. താരത്തിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമിയിലാണ് വീട് നിർമിച്ചത്. ദക്ഷിണേന്ത്യൻ വാസ്തുവിദ്യയും ആധുനിക സൗകര്യങ്ങളും ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.
പൂർണരൂപം വായിക്കാം
കിലോയ്ക്ക് 2000 രൂപ! 12 കിലോ കിഴങ്ങിൽനിന്ന് ഒരു കിലോ പൊടി; ഇത് തനിനാടൻ പോഷക കലവറ
പണ്ട് എല്ലാ വീട്ടുവളപ്പിലും അടുക്കളഭാഗത്ത് കടും പച്ചനിറത്തിലുള്ള ഇലകളോടെ തലയുയർത്തി നിൽക്കുമായിരുന്ന കൂവ, കുഞ്ഞുങ്ങൾക്കും രോഗികൾക്കും പോഷകമൂല്യങ്ങളുടെ കലവറയായിരുന്നു. കേരളത്തിലെ മണ്ണും കാലാവസ്ഥയും കൂവക്കൃഷിക്ക് യോജ്യമാണ്. തെങ്ങിനും കമുകിനും റബറിനും ഇടവിളയായും പാഴ്ഭൂമിയിൽ തനിവിളയായും കൂവ കൃഷി ചെയ്യാം.
പൂർണരൂപം വായിക്കാം
രാവണപ്രഭുവിലെ ലാൻഡ് ക്രൂസർ മോഹൻലാലിന്റേത്, പ്രാഡോയുടെ ഉടമ ആര്?
പക്ഷേ ജനകപുത്രീ മൈഥിലീ. നീ ഇന്നും ഒരു രാമന്റെയും സ്വന്തമല്ലെന്ന്, കാർത്തികേയൻ. പിന്നെ എന്തിനാണ് രാവണാ നീ എന്നെ ഈ ടോയോട്ടാ പ്രാഡോയിൽ തിരിച്ചുകൊണ്ട് വിടുന്നതെന്ന് ജാനകിയുംമോഹൻലാലിന്റെയും രാവണപ്രഭുവിന്റെയും ആരാധകർ, സിനിമാ പ്രേമികൾ അങ്ങനെയുള്ളവർക്കെല്ലാം ഈ ഡയലോഗും ഓർമയുണ്ടാകും. ചെത്ത് ലുക്കിൽ ടൊയോട്ട പ്രാഡോയിൽ വരുന്ന മോഹൻലാൽ, ജാനകിയോട് സംസാരിക്കുമ്പോൾ ജാനകിയാണ് ടൊയോട്ട പ്രാഡോയെ പറ്റി പറയുന്നത്. മംഗലശ്ശേരി കാർത്തികേയൻ ചിത്രത്തിലുടനീളം ടൊയോട്ട ലാൻഡ് ക്രൂസർ പ്രാഡോ ആണ് ഉപയോഗിക്കുന്നത്.
പൂർണരൂപം വായിക്കാം
പുഴുങ്ങിയ മുട്ടയുടെ തോട് കളയുമ്പോള്‍ ഒട്ടിപ്പിടിക്കാറുണ്ടോ?എങ്കില്‍ ഈ ട്രിക്കുകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ Image credit: Kirk Fisher/Shutterstock
മുട്ടയുടെ തോടും മുട്ടയുടെ വെള്ളയും തമ്മിൽ ഒരു നേർത്ത പാടയുണ്ട്. ഇത് “ഷെൽ മെംബ്രേൻ“ എന്നറിയപ്പെടുന്നു. മുട്ടയുടെ pH മൂല്യം കുറവായിരിക്കുമ്പോൾ, അതായത് മുട്ടയ്ക്ക് നല്ല അസിഡിക് സ്വഭാവം ഉള്ളപ്പോൾ, ഈ പാട മുട്ടയുടെ വെള്ളയുമായി ശക്തിയായി ഒട്ടിപ്പിടിക്കുന്നു. പുതിയ മുട്ടകൾക്കാണ് സാധാരണയായി ഈ പ്രശ്നം കൂടുതൽ ഉണ്ടാകാറ്. കാരണം, പുതിയ മുട്ടകൾക്ക് pH മൂല്യം കുറവായിരിക്കും. മുട്ടകൾ പഴകുന്തോറും അവയുടെ ക്ഷാര സ്വഭാവം കൂടുന്നു, ഇത് തോട് കളയാൻ എളുപ്പമാക്കുന്നു.
പൂർണരൂപം വായിക്കാം
നായകനായപ്പോൾ കിട്ടിയത് 10000, ‘രാവണപ്രഭു’വിലെ ചെറിയ വേഷത്തിന് ആന്റണി ചേട്ടൻ തന്നത് 25000: നാദിർഷ പറയുന്നു നാദിർഷ, മോഹൻലാൽ
‘രാവണപ്രഭു’ റീറിലീസിനെത്തുമ്പോൾ ചിത്രത്തിൽ ചെറിയ വേഷം ചെയ്ത നടനും സംവിധായകനുമായ നാദിർഷ സിനിമയുടെ ഓർമകൾ പങ്കുവയ്ക്കുന്നു. സൂപ്പർതാരം മോഹൻലാലിനൊപ്പം ഒരു ഫ്രെയിമിൽ നിൽക്കുക എന്ന ആഗ്രഹമാണ് തന്നെ ആ സിനിമയിലേക്ക് എത്തിച്ചതെന്ന് നാദിർഷ പറയുന്നു. തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഏറ്റവും ഉയർന്ന പ്രതിഫലം ലഭിച്ചതും \“രാവണപ്രഭു\“വിൽ നിന്നായിരുന്നു. ഇന്നും സിനിമയിൽ വരുന്ന പുതുതലമുറയ്ക്ക് മമ്മൂട്ടിയോടും ലാലേട്ടനോടും ഒപ്പം നിൽക്കാനുള്ള കൊതിയുണ്ടെന്നും, 25 വർഷങ്ങൾ കഴിഞ്ഞിട്ടും അവർ അതേപോലെ നിലനിൽക്കുന്നു എന്നതാണ് സത്യമെന്നും അദേഹം പറഞ്ഞു.
പൂർണരൂപം വായിക്കാം
‘ആ പാട്ടിന് കീബോർഡ് വായിച്ചത് എ.ആർ.റഹ്മാൻ, എന്റെ പാട്ട് ആര് നന്നായി പാടിയാലും ഞാൻ ഷെയർ ചെയ്യും’: ഔസേപ്പച്ചൻ ഔസേപ്പച്ചൻ (ചിത്രം: മനോരമ)
നീ എൻ സർഗസൗന്ദര്യമേ’ എന്നും ‘ഓ പ്രിയേ’ എന്നുമെല്ലാം പ്രത്യേക താളത്തിലും ലയത്തിലുമല്ലാതെ വായിക്കാനാകുമോ മലയാളികൾക്ക്? അത്ര മനോഹരമായി ആ വരികളെ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. സംഗീതവഴിയുടെ ഒരു അറ്റത്തുനിന്നും എണ്ണിനോക്കിയാൽ ഇപ്പോൾ 50 എന്ന അക്കത്തിൽ എത്തി നിൽക്കുന്നു. ഈണം നൽകിയ പാട്ടിലെ വരികൾ പോലെ ‘പാടുവാൻ നീ തീർത്ത മൺവീണ’യാണ് ഔസേപ്പച്ചൻ.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:
Health English Summary:
Weekender: Top 10 stories of the Past week published in Manorama Online. |