search
 Forgot password?
 Register now
search

വിശ്വാസസംരക്ഷണ യാത്ര: ‘വിശ്വാസം’ ഉറപ്പാക്കി യുഡിഎഫ്

deltin33 2025-10-28 09:36:41 views 1242
  



തിരുവനന്തപുരം ∙ വിശ്വാസസംരക്ഷണ യാത്രയിലും പന്തളത്തെ സമാപനത്തിലും പ്രകടമായ ജനപങ്കാളിത്തം ഉണർവായെന്ന വിലയിരുത്തലിൽ യുഡിഎഫ്. അയ്യപ്പസംഗമത്തിലൂടെ വിശ്വാസിസമൂഹത്തിന്റെ പിന്തുണ നേടാൻ ശ്രമിച്ച സർക്കാരിനെ, ദിവസങ്ങൾക്കുള്ളിൽ, വിശ്വാസികളെത്തന്നെ അണിനിരത്തി പ്രതിരോധത്തിലാക്കാൻ കഴിഞ്ഞെന്നു മുന്നണിക്കു കരുതാം.

  • Also Read ശബരിമല സ്വർണക്കവർച്ച: ബോധപൂർവം വരുത്തിയ പിഴവുകൾ, യാദൃച്ഛികമെന്നു തോന്നിക്കുന്ന സ്ഥലംമാറ്റങ്ങൾ   


ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നയുടൻ ശക്തമായി രംഗത്തിറങ്ങിയതു നേട്ടമായെന്നു കോൺഗ്രസ് കരുതുന്നു. തീരുമാനങ്ങൾ നീണ്ടുപോകുന്ന കോൺഗ്രസ് രീതി ഇക്കാര്യത്തിൽ ഉണ്ടായില്ല. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്ത വിശ്വാസസംരക്ഷണ സംഗമത്തിൽത്തന്നെ 4 മേഖലാ ജാഥകൾ പ്രഖ്യാപിച്ചു.

മുതിർന്ന നേതാക്കളായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, ബെന്നി ബഹനാൻ എന്നിവരെ ക്യാപ്റ്റന്മാരായി നിയോഗിച്ചു. ആധ്യാത്മിക രംഗത്തുള്ളവരുൾപ്പെടെ വേദികളിലെത്തി. മുസ്‍ലിം ലീഗും കേരള കോൺഗ്രസും അടക്കമുളള കക്ഷികൾ അണിനിരന്നതും നേട്ടമായെന്നു യുഡിഎഫ് വിലയിരുത്തുന്നു.  

ആഗോള അയ്യപ്പസംഗമവും അതിനു ലഭിച്ച സാമുദായിക സംഘടനകളുടെ പിന്തുണയും യുഡിഎഫിനു പതർച്ച സൃഷ്ടിച്ചിരുന്നു. യുവതീപ്രവേശസമയത്തെ സർക്കാർ വിരുദ്ധ നിലപാട് ഇപ്പോഴില്ലെന്ന് എൻഎസ്എസ് പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ മുന്നണി അസ്വസ്ഥമായി. ഈ ഘട്ടത്തിലാണു ശബരിമല സ്വർണക്കൊള്ള വിവാദമെത്തിയത്. വെട്ടിപ്പു നടന്ന 2019ൽത്തന്നെ നടന്ന യുവതീപ്രവേശ നീക്കത്തിനെതിരെ സമരരംഗത്തുണ്ടായ ബിജെപി, അതേ തീവ്രതയോടെ മുന്നോട്ടുവരാഞ്ഞതും കോൺഗ്രസ് പ്രയോജനപ്പെടുത്തി. 2019ലെ സമരത്തിന്റെ നേട്ടം കൊയ്തത് യുഡിഎഫ് ആണെന്നതിനാൽ ആ പാഠം ഉൾക്കൊണ്ടുള്ള സമീപനമായാണു മെല്ലപ്പോക്കിനെ ബിജെപി കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്നത്.

യുവതീപ്രവേശത്തിനെതിരെ സംഘടിപ്പിച്ച നാമജപഘോഷയാത്രകളുടെ പേരിലെടുത്ത കേസുകൾ യുഡിഎഫ് അധികാരത്തിലേറിയാൽ ഉടൻ പിൻവലിക്കുമെന്ന ഉറപ്പാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയത്. എൻഎസ്എസിന്റെ ദീർഘകാല ആവശ്യം കൂടി കണക്കിലെടുത്താണു പ്രഖ്യാപനം.   

മറുവശത്ത്, വിശ്വാസികളിൽ പ്രതിപക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ആശയക്കുഴപ്പവും തെറ്റിദ്ധാരണയും അന്വേഷണം പൂർത്തിയാകുന്ന മുറയ്‌ക്ക് മാറുമെന്ന വിശ്വാസത്തിലാണു സർക്കാരും എൽഡിഎഫും. കുറ്റക്കാരെന്നു കണ്ടെത്തുന്ന ആരെയും പാർട്ടിയോ സർക്കാരോ സംരക്ഷിക്കാനില്ലെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്നത്. English Summary:
Sabarimala Gold Heist: UDF Capitalizes on Sabarimala Gold Heist, Boosts \“Faith Protection\“ Campaign
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com