മലപ്പുറം∙ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുത്തു. ചാരങ്കാവ് സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. പ്രതി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി പൊലീസിനു കൈമാറി. ജോലിക്കിടെ, മറ്റൊരു തൊഴിലാളിയുടെ കയ്യിലിരുന്ന കാടുവെട്ട് യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുക്കുകയായിരുന്നു.
- Also Read ചെന്താമരയുടെ ‘ഹിറ്റ്ലിസ്റ്റിൽ’ പുഷ്പ, പേടിച്ച് നാടുവിട്ടു; കൊലയാളി തിരിച്ചുവരുമോയെന്ന ഭീതിയിൽ നാട്
ഒരുമിച്ച് ജോലിക്ക് പോകുന്നവരാണ് ഇരുവരും. മൊയ്തീൻകുട്ടി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിനു വിവരം ലഭിച്ചു. മറ്റു വൈരാഗ്യങ്ങളുള്ളതായി അറിവില്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. English Summary:
Youth Murdered in Malappuram Using grass Cutting Machine: Police have arrested the suspect, and an investigation is underway to determine the motive. The incident occurred during work, and the suspect is known for substance abuse. |