LHC0088 • 2025-10-28 09:38:48 • views 907
ന്യൂഡൽഹി ∙ ഉറപ്പു പറഞ്ഞ മധുബൻ സീറ്റ് മറ്റൊരാൾക്കു നൽകിയതറിഞ്ഞ് ആർജെഡി നേതാവ് മദൻ ഷാ പാർട്ടി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വീടിനു മുന്നിലെത്തി ഏങ്ങിക്കരഞ്ഞും ഉടുപ്പു വലിച്ചുകീറിയും നിലത്തുരുണ്ടും പ്രതിഷേധിച്ചു.
- Also Read ബിഹാർ: ‘വോട്ട് ചോർ’ മറന്നു, ഇത് വോട്ട് പോർ; ഇന്ത്യാസഖ്യം കക്ഷികൾ നേർക്കുനേർ
‘2.7 കോടി രൂപ സംഘടിപ്പിച്ചു നൽകാനാണു നേതൃത്വം ആവശ്യപ്പെട്ടത്. മക്കളുടെ കല്യാണംവരെ മാറ്റിവച്ച് പണം നൽകി. എന്നിട്ടും അവരെന്നെ തകർത്തുകളഞ്ഞു. എനിക്കു പണം തിരിച്ചുകിട്ടണം’– മദൻ പറഞ്ഞു. ആരോപണങ്ങളിൽ പ്രതികരിക്കാതിരുന്ന നേതൃത്വം, ആരാണു സ്ഥാനാർഥിയെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് ഏതെങ്കിലും സഖ്യകക്ഷിക്കാണോ എന്നതും വ്യക്തമല്ല. മധുബനിൽ കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിയോടു നേരിയ വോട്ടുകൾക്കാണു മദൻ പരാജയപ്പെട്ടത്. English Summary:
Bihar Politics: RJD seat controversy has erupted with an RJD leader protesting the denial of a promised seat. Madan Shah protested in front of Lalu Prasad Yadav\“s house after being denied the Madban seat. He alleges he was asked to provide funds and now demands their return. |
|