കോഴിക്കോട്∙ വടകരയിൽ തുണിക്കടയുടെ ഡ്രസിങ് റൂമിൽ കുടുങ്ങിയ മൂന്നു വയസ്സുകാരനെ വാതിൽ പൊളിച്ച് രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം തുണിക്കടയിൽ എത്തിയ മംഗലാട് സ്വദേശിയായ 3 വയസ്സുകാരൻ അബദ്ധത്തിൽ ഡ്രസിങ് റൂമിൽ അകപ്പെടുകയായിരുന്നു.
അടഞ്ഞുപോയ വാതിൽ പുറത്തുനിന്നു തുറക്കാനും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ.ദീപക്കിന്റെ നേതൃത്വത്തിൽ എത്തിയ സംഘം ഡോർ ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതിൽ തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. English Summary:
3-Year-Old Rescued from Textiles Dressing Room in Vadakara: Vadakara fire rescue team successfully rescued a 3-year-old child trapped in a clothing store dressing room. The child was accidentally locked inside, and the fire force quickly responded to break down the door and ensure the child\“s safety. |
|